ലളിതം, സുന്ദരം; ഈ വീടാണ് ഞങ്ങളും ആഗ്രഹിച്ചത്: ഇവിടെയെത്തുന്നവർ പറയുന്നു
Mail This Article
കുടുംബവീടിനടുത്തായി സ്ഥലം വാങ്ങിയാണ് അയർക്കുന്നം കളപ്പുരയ്ക്കൽ ടോം ജോസും ഭാര്യ സോണിയയും കുടുംബവും വീട് പണിയുടെ പ്ലാനിങ് ആരംഭിച്ചത്. വീടിനോട് ചേർന്ന് വലിയ മുറ്റവും, പൂന്തോട്ടവും, കൃഷി ചെയ്യാനുള്ള ഇടങ്ങളും ഉണ്ടാകണമെന്ന തീരുമാനം നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്നു. രണ്ട് നിലയുടെ വലുപ്പം തോന്നിക്കുന്ന ഒരുനില യൂട്ടിലിറ്റി ഹോം വേണമെന്നും കുടുംബം ഒന്നാകെ ആഗ്രഹിച്ചിരുന്നു.
വൈകുന്നേരങ്ങളിൽ കുടുംബത്തിന് ഒന്നായി ഇരുന്നു സംസാരിക്കാവുന്ന വലിയ മുൻ വരാന്തയും, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്, പാൻട്രി, അടുക്കള, വർക്ക് ഏരിയ, സ്റ്റോർ സൈകര്യങ്ങളും, അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള വിശാലമായ നാല് കിടപ്പുമുറികളും, ഒരു കോമൺ ടോയ്‌ലറ്റുമുള്ള രൂപകൽപനയാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് കുടുംബത്തിനായി നൽകിയത്.
ടെറസിലേക്കു പ്രവേശിക്കാനായി സ്റ്റെയർകേസും, ട്രസ് റൂഫിനുള്ളിൽ ബാൽക്കണിയും നൽകി പുറംകാഴ്ചയിൽ രണ്ട് നിലയുടെ വലുപ്പവും തോന്നിക്കുന്ന വീട് 3300 സ്ക്വയർ ഫീറ്റിലാണ് പൂർത്തീകരിച്ചിരിക്കുന്നത്.
ഗേറ്റ് തുറന്ന് കയറുമ്പോൾതന്നെ പച്ചപ്പ് നിറഞ്ഞ പുൽമേടും, ചെടികളും ഗാർഡൻ ചെയറുകളും അതിഥികളുടെ മനം നിറയ്ക്കുന്ന കാഴ്ചകൾ ഒരുക്കുന്നു. പൂന്തോട്ടത്തിനു പിന്നിൽ ദൂരെമാറി പരമ്പരാഗതവും കോൺടെമ്പററിയും ചേർന്ന ക്ലേ റൂഫ് എലിവേഷൻ പ്രകൃതിയുമായി ലയിച്ചുനിൽക്കുന്നു.
ആഗ്രഹിച്ചപോലെ വീടിനൊപ്പം, പരിസരവും മനോഹരകാഴ്ചകൾ ഒരുക്കിയ ടോമിന്റെ വീട് അതിഥികൾ ഒരേ സ്വരത്തിൽ സമ്മതിക്കുന്നു. ഈ വീടാണ് ഞങ്ങളും ആഗ്രഹിച്ചത്.
Project facts
സ്ഥലം- അയർക്കുന്നം, കോട്ടയം
ഉടമസ്ഥൻ- ടോം ജോസ്
ഡിസൈനർ- ശ്രീകാന്ത് പങ്ങപ്പാട്ട്
പി.ജി. ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി
Mob-9447114080
Email : pggroupdesigns@gmail.com