5.6 സെന്റ്, 1800 സ്ക്വയർഫീറ്റ്; ഉള്ളിൽ സന്തോഷം നിറയുന്ന വീട്
![kakkanad-rustic-home kakkanad-rustic-home](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home.jpg?w=1120&h=583)
Mail This Article
നഗരഹൃദയത്തിൽ ഗ്രാമീണത തുളുമ്പുന്ന പ്രദേശത്ത് ഒരുക്കിയ സ്വപ്നവീട്. ഐടി നഗരമായ എറണാകുളം കാക്കനാട്, നഗരത്തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി, തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളും ധാരാളം മരങ്ങളും ഹരിതാഭ നിറയ്ക്കുന്ന ചുറ്റുവട്ടം. കൃത്യമായ ആകൃതിയില്ലാത്ത 5.6 സെന്റ് പ്ലോട്ടായിരുന്നു ആദ്യവെല്ലുവിളി.
![kakkanad-rustic-home-ext kakkanad-rustic-home-ext](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home-ext.jpg)
താഴത്തെ നിലയിൽ വിശാലമായ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ, വളഞ്ഞ വരാന്ത എന്നിവ ഉൾപ്പെടുന്നു. മുകളിലെ നിലയിൽ കിടപ്പുമുറികൾ, ഹോം സ്റ്റുഡിയോ, ഇഷ്ടികയിൽ തീർത്ത ജാളികളുള്ള ബാൽക്കണി എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹോം ഓഫിസ്, യൂട്ടിലിറ്റി ഏരിയകൾ തുടങ്ങിയവ തികഞ്ഞ കൗശലതയോടെ ഡിസൈനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1800 ചതുരശ്രയടിയാണ് വിസ്തീർണം.
![kakkanad-rustic-home-interior kakkanad-rustic-home-interior](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home-interior.jpg)
കേരളത്തനിമയും നിർമാണ ചാരുതയും ഇവിടെ തമ്മിലലിയുന്നു. നിർമാണസാമഗ്രികളിൽ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. തേക്ക്, മഹാഗണി തുടങ്ങിയ തടികളാണ് ഫർണിഷിങ്ങിനായി ഉപയോഗിച്ചത്. ടെറക്കോട്ട ജാളികളും വയർ കട്ട് ബ്രിക്കുകളും നിർമാണ സൗന്ദര്യത്തിന് മാറ്റേകുന്നു. വീടിനുള്ളിൽ പകർന്നിരിക്കുന്ന നിറങ്ങൾ എടുത്തു കാണിക്കുന്നവയും എന്നാൽ ഒട്ടും മുഷിപ്പുളവാക്കാത്തതുമാണ്.
![kakkanad-rustic-home-jali kakkanad-rustic-home-jali](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home-jali.jpg)
ക്രോസ് വെന്റിലേഷൻ, കവർ ചെയ്ത വരാന്ത, വലിയ ജാലകങ്ങൾ തുടങ്ങിയവ പരമാവധി വായുവും വെളിച്ചവും പകരുന്നു. ഇഷ്ടികകൾ കൊണ്ട് നിർമിച്ചിരിക്കുന്ന ജാളികൾ അകത്തെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. സൃഷ്ടിപരമായ സ്പേസ് പ്ലാനിങ് സ്ഥലങ്ങളുടെ ഒഴുക്കുള്ള പ്രവാഹം ഉറപ്പാക്കുന്നു.
![kakkanad-rustic-home-dine kakkanad-rustic-home-dine](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home-dine.jpg)
കൗശലപരമായി നിർമിച്ച സ്ക്രീനുകളും ഗ്രീൻബഫറുകളും സ്വകാര്യത ഉറപ്പാക്കുന്നു. പഴമയെ മുറിവേൽപിക്കാതെ ആധുനികതയെ ഇഴചേർക്കുക എന്ന വെല്ലുവിളി ഇവിടെ സഫലമാക്കി.
![kakkanad-rustic-home-bed kakkanad-rustic-home-bed](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2024/11/25/kakkanad-rustic-home-bed.jpg)
Project facts
Plot- 5.6 cent
Area- 1800 Sq.ft
Owner- Vinod
Design- Tales of Design Studio, Perinthalmanna