പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പാസൗകര്യം
![farming farming](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/agri-news/images/2020/9/25/farming.jpg?w=1120&h=583)
Mail This Article
കേരളത്തിലെ കാർഷിക മേഖലയിലെ പുതിയ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഈ പദ്ധതി പ്രകാരം കർഷകർ, കർഷക ഉൽപാദക സംഘടനകൾ (എഫ്‌പിഒ), പ്രാഥമിക കാർഷിക സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും.
ഇ–മാർക്കറ്റിങ് പ്ലാറ്റ്ഫോം, പ്രമറി പ്രോസസിങ് സെന്ററുകൾ, വെയർഹൗസുകൾ, സി ലോസ്, പായ്ക്ക് ഹൗസുകൾ, അസെയിങ് യൂണിറ്റുകൾ, സോർട്ടിങ്–ഗ്രേഡിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ളള സപ്ലൈ ചെയിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക.
ഓൺലൈൻ പോർട്ടൽ മുഖേന നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇതിനായി agriinfra.dac.gov.in എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി രൂപപ്പെടുത്തിയാൽ സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
രണ്ടു കോടി രൂപവരെ വായ്പ ലഭിക്കുന്നതിന് സംരംഭകർക്ക് ഇട് നൽകേണ്ടിവരില്ല എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ക്രെഡിറ്റ് ഇൻസെന്റീവ് സ്കീം പ്രകാരം മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയാകും വായ്പ ലഭ്യമാകുക.
പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ
യൂകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
English summary: National Agriculture Infra Financing Facility