ആർജെ ശാലിനിയുടെ നോവൽ ‘പൂച്ചക്കുരു’വിന്റെ കവർ പ്രകാശനം ചെയ്ത് മമ്മൂട്ടി

Mail This Article
ആര്‍ജെ ശാലിനി എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പൂച്ചക്കുരു’ എന്ന നോവലിന്റെ കവർ മമ്മൂട്ടി പ്രകാശനം ചെയ്തു. നോവലിന്റെ കവർ സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്ത മമ്മൂട്ടി എഴുത്തുകാരിക്ക് ആശംസ അറിയിച്ചു.
റേഡിയോ അവതാരകയായി ഏറെക്കാലം പ്രവർത്തിച്ച ശാലിനിയുടെ ആദ്യ നോവലാണ് പൂച്ചക്കുരു. ചെറുകഥകളല്ലാതെ നോവൽ എഴുതാനുള്ള കഴിവൊന്നും തനിക്കില്ലായിരുന്നു. കുട്ടിക്കാലം മുതൽ വീട്ടിൽ നിന്നും പിന്നീട് ഭർത്താവിൽ നിന്നും ലഭിച്ച പിന്തുണയാണ് തന്നെ ഒരു എഴുത്തുകാരിയാക്കിയതെന്ന് ശാലിനി സമൂഹമാധ്യത്തിൽ കുറിച്ചു. കവർ പ്രകാശനം ചെയ്ത മമ്മൂട്ടി, അവതാരിക എഴുതിയ സാഹിത്യകാരൻ ബെന്യാമിൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർക്ക് ശാലനി നന്ദി അറിയിച്ചു.
Content Summary: Poochakkuru Novel Cover Published by Mammootty