കണ്ണനെ തേടി (കവിത)
![krishna krishna](https://img-mm.manoramaonline.com/content/dam/mm/mo/literature/your-creatives/images/2019/8/26/krishna.jpg.image.845.440.jpg)
Mail This Article
നീലക്കടമ്പിന്റെ തണലിലും
കാളിന്ദിതൻ തീരത്തും
നിന്നെതേടി ഞാനിന്ന് അലയുന്ന നേരം
നിൻ ചുണ്ടിലുണരുന്ന
മുരളീനാഥമെൻ കാതിൽ പെയ്യുന്ന നേരം
ഒരു തൂവൽ പോലിന്ന് ഞാൻ
കാറ്റിലൊഴുകുന്നു നിൻ
മുരളീരവത്തിനൊപ്പം
എവിടെ നീ എൻ കണ്ണാ
എൻ നിദ്രയിലലിഞ്ഞാ
സുന്ദരസ്വപ്നമായ് മാറു നീ
നീലക്കടമ്പിന്റെ ചോട്ടിലും കണ്ടില്ല
കാളിന്ദിതൻ തീരത്തും കണ്ടില്ല
അലയുന്നു കണ്ണാ ഞാൻ നിന്നെയും തേടി
ഒഴുകുന്നൊരി നീരുറവപോൽ
എന്നിലെ സ്നേഹവും ഒഴുകുന്നു
നിന്നിലേക്കായ്
ഒരു കൃഷ്ണകതിരുപോലെൻ മനം
ഉലയുന്നു ഈ കുളിർ കാറ്റിനൊപ്പം
നീ എത്ര അകലെയാണെങ്കിലും
അറിയുന്നു ഞാൻ നിന്റെ സ്നേഹഭാവം
എവിടെ എൻകണ്ണാ നീ...
അലയുന്നു ഞാൻ ഇന്നും
നിൻ മുരളീരവത്തിനൊപ്പം
തുടരട്ടെ ഞാൻ ഇന്നും
ഈ യാത്രയെന്നെന്നും നിൻ
മുരളീരവത്തിനൊപ്പം