മഴ – ശ്രീകേശ് റ്റി. എൻ. എഴുതിയ കവിത
![Rain-TanongsakPanwan-Shutterstock Rain-TanongsakPanwan-Shutterstock](https://img-mm.manoramaonline.com/content/dam/mm/mo/literature/your-creatives/images/2023/10/14/Rain-Tanongsak%20Panwan-Shutterstock.jpg?w=1120&h=583)
Mail This Article
മഴ പെയ്യണ്
മഴ പെയ്യണ്
അഴകുള്ളൊരു രാവിൽ
മനം കുളിരണ്
മനം കുളിരണ്
മദമുള്ളൊരു രാവിൽ
മണമുയരണ്
മണമുയരണ്
പുതുമണ്ണിൻ ഗന്ധം
മനമാകെ മധു നിറയണ്
ഒരു മാദക ഗന്ധം
മിന്നി മിന്നണ്
ഇടി വെട്ടണ്
ഒരു മിന്നൽ പ്രഭയിൽ
കൊള്ളി മിന്നണ്
കോരി ചൊരിയണ്
സുഖമുള്ളൊരു പെരുമഴ
കല്ല് ചൊരിയും പോലെ
തുള്ളിക്കൊരു കുടം പോലെ
തുള്ളി തുളുമ്പി വരുന്നു
സുഖമുള്ളൊരു ശീല്
തുടി കൊട്ടണ്
തുള്ളി ചാടണ്
മനമുള്ളില് പെണ്ണ്
ജനവാതിലിൽ
പുറം ചില്ലില്
കുളിർ വീശണ് പെരുമഴ
മനതാരില് ചിറ കെട്ടണ്
സുഖമുള്ളൊരു പെരുമഴ.
ധൂളി വീശും നേരം
മേനി നനയണ കുളിരിൽ
അരിച്ചിറങ്ങി വരുന്നു
സുഖമുള്ളൊരു ശീതം
സുഖമുള്ളൊരു കുളിർമഴ
പ്രിയമുള്ളാ പെരുമഴയില്
കുളിരാലെ മനം നിറഞ്ഞ്
മഴയത്തൊരു മഴ നനയുവാൻ
രസമുള്ളൊരു മോഹം
സുഖമുള്ളൊരു മോഹം
സുഖമുള്ള പെരുമഴ