ഇടിക്കണോ?; വേണ്ട ഉരുട്ടാം; മാസ് ട്രെയിലറുമായി കൽക്കി
![kalki-trailer kalki-trailer](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/8/5/kalki-trailer.jpg?w=1120&h=583)
Mail This Article
ടൊവീനോ തോമസ് നായകനാവുന്ന കല്‍ക്കിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സംയുക്ത മേനോൻ, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, അഞ്ജലി നായർ, അപർണ നായര്‍, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. സംഗീതം ജേക്സ് ബിജോയി.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്‌ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 9 തിന് തിയറ്ററുകളിലെത്തും.