ഭീകരം! തോളെല്ല് പൊടിഞ്ഞ്, താടിയെല്ല് പിളർന്ന് പൂച്ച; മിട്ടപ്പൻ ഇനി നടക്കുക ‘മൂന്നു കാലിൽ’

Mail This Article
ഫെബ്രുവരി 4നു രാത്രി 12 കഴിഞ്ഞപ്പോഴാണ് രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ മിട്ടപ്പൻ എന്ന ആൺപൂച്ചയുമായി ജയമോൾ കരുനാഗപ്പള്ളി വെറ്റ്സ് N പെറ്റ്സ് മൾട്ടിസ്പെഷൽറ്റി പെറ്റ് ഹോസ്പിറ്റലിലേക്ക് എത്തുന്നത്. നൈറ്റ് ഡ്യൂട്ടി ഡോക്ടറുടെ പരിശോധനയിൽ മിട്ടപ്പന്റെ ഇടതു കൈ തോളെല്ലിന്റെ മധ്യഭാഗത്തുനിന്നു പൂർണമായും അറ്റുപോയ നിലയിലും X'rayലൂടെ കീഴ്ത്താടിയെല്ല് രണ്ടായി പിളർന്നുപോയ നിലയിലുമാണെന്നു കണ്ടെത്തി.
രാത്രി തന്നെ ശസ്‌ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. കൈക്കുഴയിൽനിന്ന് എല്ലും നശിച്ച മാംസഭാഗങ്ങളും നീക്കം ചെയ്തു. താടിയെല്ലിൽ wiring ചെയ്തു ശസ്‌ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽ ധാരാളം രക്തം നഷ്ടപ്പെട്ടതിനാലും രക്തം ശ്വാസനാളത്തിലേക്കു കടന്നതിനാലും അനസ്തേഷ്യയിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചു. ആന്റിബയോട്ടിക്കും വേദനസംഹാരിയും നൽകി മിട്ടപ്പനെ മടക്കി അയച്ചു. വാഹനം ഇടിച്ചതാകാം എന്നാണ് കരുതുന്നത്. ഇത്രയും വലിയ രീതിയിലുള്ള പരിക്കേൽക്കാൻ
2 ദിവസത്തിനുള്ളിൽത്തന്നെ മിട്ടപ്പൻ 3 കാലിൽ നടക്കാനും ഓടാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിൽനിന്നു രക്തം വാർന്നൊലിച്ചു എത്തിയ മിട്ടപ്പൻ ഇന്ന്, ഇഷ്ടഭക്ഷണമായ മീനും കഴിച്ച് വീടിനുള്ളിൽ സന്തോഷമായി ഓടി നടക്കുകയാണ്.