ജീവന്‍ ലക്ഷ്യ തരും അധിക ആനൂകൂല്യം, വേണമെങ്കിൽ വായ്പയും
.jpg?w=1120&h=583)
Mail This Article
നമ്മുടെ സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള്‍ കൂടി ലഭിച്ചാലോ.. അത്തരത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന എൻഡോവ്മെന്റ് പോളിസിയാണ് എല്‍ഐസിയുടെ ജീവന്‍ ലക്ഷ്യ. പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതി. അതായത്, പോളിസി കാലാവധിയേക്കാള്‍ 3 വര്‍ഷം കുറവാണ് പ്രീമിയം അടയ്ക്കല്‍ കാലാവധി. അറിയാം ജീവന്‍ ലക്ഷ്യയെ കുറിച്ച്
പ്രീമിയം അടയ്‌ക്കേണ്ടത്
വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതിയില്‍ പ്രീമിയം അടയ്ക്കാം. എല്‍ഐസിയുടെ വിവിധ പേയ്‌മെന്റ് രീതികളിലൂടെ പണം അടയ്ക്കാം. കാലാവധി മൂന്ന് വര്‍ഷമാണ്.

ചേരാനുള്ള പ്രായം:
പോളിസിയില്‍ ചേരുമ്പോൾ 18 വയസ് പൂര്‍ത്തിയാകണം. പരമാവധി പ്രായം 50 വയസാണ്. എന്നാല്‍, പരമാവധി മെച്യൂരിറ്റി പ്രായം 65 വയസാണ്.
സം അഷ്വേര്‍ഡ്
കുറഞ്ഞ സം അഷ്വേര്‍ഡ് തുക എന്നത് 2,00,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
ആനുകൂല്യം
അപകട മരണ, വൈകല്യ ആനുകൂല്യം 65 വയസ്സ് വരെ ലഭിക്കും. മരണസമയത്ത് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10% (മെച്ചുരിറ്റി തീയതിക്ക് മുമ്പുള്ള പോളിസി വാര്‍ഷികം വരെ) + അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 110% + കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വെസ്റ്റഡ് ബോണസും ഫൈനല്‍ അഡീഷണല്‍ ബോണസും (എന്തെങ്കിലും ഉണ്ടെങ്കില്‍) എന്നിവയ്ക്ക് തുല്യമായ വാര്‍ഷിക വരുമാന ആനുകൂല്യമാണ് ലഭിക്കുക.
സറണ്ടര്‍ ചെയ്യാമോ?
.jpg)
പോളിസി ആരംഭിച്ചതിനുശേഷം കുറഞ്ഞത് 1 പൂര്‍ണ വര്‍ഷത്തെ പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍, പോളിസി കാലയളവില്‍ ഏത് സമയത്തും പോളിസി സറണ്ടര്‍ ചെയ്യാന്‍ കഴിയും.
വായ്പ
ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. പോളിസി ആരംഭിച്ചതിനുശേഷം കുറഞ്ഞത് ഒരു പൂര്‍ണ വര്‍ഷത്തെ പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ പോളിസി കാലയളവില്‍ ഏത് സമയത്തും വായ്പ ലഭിക്കും.