പ്രതിഷേധം ഫലിച്ചു; ലൂക്കയിലെ ആ രംഗം പുറത്തുവിട്ടു

Mail This Article
ലൂക്ക ഡിവിഡി പകർപ്പിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് സൈനാ വിഡിയോസ്. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തുവന്നിരുന്നു. സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡിവിഡി കമ്പനി തന്നെ ആ രംഗം യുട്യൂബിലൂടെ റിലീസ് ചെയ്തത്.
ലൂക്കയും നിഹാരിയകയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒന്നായിരുന്നു ആ രംഗം. ഈ രംഗം ഇല്ലെങ്കിൽ ലൂക്ക സിനിമ ഇല്ലെന്നായിരുന്നു അരുൺ എഴുതിയത്. ‘പറഞ്ഞു വരുന്നത് ലൂക്ക-നിഹാരികയുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ്‌ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്തതാണ്.’–അരുൺ പറയുന്നു.