ADVERTISEMENT

സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകര്‍ക്ക് സിനിമയ്ക്കും സംവിധായകർക്കുമെതിരെ പറയുന്ന അഭിപ്രായവും അധിക്ഷേപവും ഒന്നല്ലെന്ന് രമേശ് പിഷാരടി. പൈസ മുടക്കിയാണ് കാണുന്നതു പോലെ തന്നെ പൈസ മുടക്കിയാണ് സിനിമ ഉണ്ടാക്കുന്നത്. ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും വിചാരിക്കുന്നില്ലെന്നും പിഷാരടി പറഞ്ഞു. ഷൈലോക്കിനെ പ്രശംസിച്ച് എഴുതിയ എബ്രിഡ് ഷൈന്റെ കത്തു പങ്കുവച്ചുകൊണ്ടായിരുന്നു പിഷാരടിയുടെ പ്രതികരണം.

 

രമേശ് പിഷാരടിയുടെ കുറിപ്പു വായിക്കാം:

 

എല്ലാത്തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവനു ഇഷ്ടമുള്ള സിനിമകൾ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട; "വിജയിക്കുകയും "പരാജയപ്പെടുകയും "ചെയ്യട്ടെ.

 

പൈസ മുടക്കിയാണ് കാണുന്നത് അതുകൊണ്ട് അഭിപ്രായം പറയാം പറയണം ..അഭിപ്രായവും അധിക്ഷേപവും ഒന്നല്ല ! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അതു കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല .(15 വർഷത്തെ ടാക്സ് അടച്ചു ;കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തിയറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം ) ഓരോ വർഷവും 20–ൽ താഴെയാണ് വിജയശതമാനം. എന്നിട്ടും സ്വപനങ്ങൾ മുന്നോട്ടു നയിച്ച് ഒരുപാടു പേർ ഇവിടെയെത്തും..

 

എല്ലാ കളിയിലും സച്ചിൻ സെഞ്ചുറി അടിച്ചിട്ടില്ല. എ.ആർ. റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റല്ല. അത് കൊണ്ട് അവർ പ്രതിഭ ഇല്ലാത്തവരാകുന്നില്ല. ഉത്സവ പറമ്പുകളിൽ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാൻ പോയത് മുതൽ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വർഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാൻ ...സിദ്ദിഖ് സാറും അജയ്‌വാസുദേവും എല്ലാം "സിനിമാ സ്നേഹികളുടെ "ഭാഗത്തു നിന്നും നേരിടുന്ന "അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം "കാണുമ്പോൾ ഒന്ന് പറയാതെ വയ്യ, "സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം ".

 

ഇത് എഴുതാൻ പ്രേരണ ആയത്; നായകനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റർ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com