ഞാൻ തികഞ്ഞ ഈശ്വരവിശ്വാസിയാണ്: ഒരാളുണ്ട്, ഇവരെ വെറുതെ വിടില്ല: സുരേഷ് ഗോപി

Mail This Article
‘ഇൗ തൃശൂർ എനിക്ക് വേണം, ഇൗ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഇൗ തൃശൂർ ഞാനിങ്ങ് എടുക്കുവാ’....ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സുരേഷ് ഗോപിയുടെ ഡയലോഗ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ? പഞ്ചായത്ത് ഇലക്‌ഷന്റെ ഭാഗമായി ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം ഇത്തവണയും ചർച്ചയാകുന്നു.
കേരളത്തിൽ മോദി മാജിക് ആഞ്ഞടിക്കുമെന്നും തിരുവനന്തപുരം ബിജെപി പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറയുന്നു. തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തിൽ ഉയർത്തുന്നിതില്‍ മോദി മാജിക് സാധ്യമാക്കണം, ഇവിടെ എയർപോര്‍ട്ട് വികസനം ആവശ്യമില്ലെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയണമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
കേരളം ഇങ്ങെടുക്കുമോ? പ്രസംഗം കഴിഞ്ഞ് പ്രസ്മീറ്റിനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യം.
താരത്തിന്റെ മറുപടി ഇങ്ങനെ: ‘കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവർ തീരുമാനിക്കും. ഇത്തവണയെങ്കിലും എനിക്ക് ഈ വാക്ക് ഉപയോഗിക്കേണ്ടി വരരുത്. ഇത്തവണയെങ്കിലും ശരിയായ തീരുമാനമെടുത്ത് അവസരം നൽകണം. നിങ്ങളുടെ ചെറിയൊരു മനംമാറ്റം മതി. ശക്തമായ ഭരണത്തിന്റെ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്. ശക്തമായ പിന്തുണ നൽകിയാൽ കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും.’–സുരേഷ് ഗോപി പറഞ്ഞു.
ഞങ്ങൾ ഇപ്പോൾ ബന്ധുക്കളല്ല, ഉടന്‍ തന്നെ ബന്ധുക്കളായി മാറും. അത് പ്രവർത്തനത്തിലൂടെ കാഴ്ചവയ്ക്കും. ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ല. 51 വെട്ടിന്റെ ശിക്ഷ നടപ്പിലാക്കിയതിൽ എത്രയോ പാവങ്ങള്‍പെട്ടു. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെ ചോദ്യം ചെയ്യാൻ പോലും സാധിച്ചില്ല. ഞാൻ തികഞ്ഞ ഈശ്വരവിശ്വാസിയാണ്, ഒരാളുണ്ട്, വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യന്‍.’– സുരേഷ് ഗോപി പറഞ്ഞു.