സ്റ്റൈലിഷ് ആയി ഡെയ്നും മീനാക്ഷിയും; ഫോട്ടോഷൂട്ട് വിഡിയോ
![dain-meenakshi-photoshoot dain-meenakshi-photoshoot](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2021/2/11/dain-meenakshi-photoshoot.jpg?w=1120&h=583)
Mail This Article
ഉടൻ പണം എന്ന സൂപ്പർഹിറ്റ് പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ അവതാരകർ ഡെയ്ൻ–മീനാക്ഷി ജോഡികളുടെ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. വനിത മാസികയുടെ കവർഷൂട്ടിനു വേണ്ടിയായിരുന്നു ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്.
കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണും വൻ വിജയമായി മുന്നേറുകയാണ്. ഡെയ്നിന്റെയും മീനാക്ഷിയും അവതരണ മികവും പരിപാടിയുടെ പ്രത്യേകതയാണ്. കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക് മനോരമ മാക്സിലൂടെ ലഭിക്കുന്നു.