സാറാസിന് വാച്ച്പാർട്ടി പ്രിമിയർ ഷോ; ആസ്വാദകരായി താരങ്ങൾ
![saras-movie saras-movie](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2021/7/3/saras-movie.jpg?w=1120&h=583)
Mail This Article
മലയാളസിനിമയിൽ ആദ്യമായി വാച്ച്പാർട്ടി പ്രിമിയർ ഷോ സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ജൂഡ് ആന്റണി ചിത്രം ‘സാറാസി’നാണ് മനോരമ ഓണ്‍ലൈൻ വാച്ച്പാർട്ടി പ്രിമിയർ ഷോ സംഘടിപ്പിക്കുന്നത്. ടൊവീനോ തോമസ്, സണ്ണി വെയ്‍ൻ, സിജു വിൽസൺ, അജുവർഗീസ്, വിനീത് ശ്രീനിവാസൻ, ഷറഫുദ്ദീൻ, ബേസിൽ ജോസഫ്, പാർവതി തിരുവോത്ത്, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ അടക്കമുള്ളവർ വാച്ച്പാർട്ടിയിലൂടെ ചിത്രം ആസ്വദിക്കും.
ഓം ശാന്തി ഓശാനയ്ക്കും ഒരു മുത്തശ്ശി ഗദയ്ക്കും ശേഷം വീണ്ടുമൊരു സ്ത്രീകേന്ദ്രീകൃത കഥയുമായാണ് ജൂഡിന്റെ വരവ്. പ്രസവിക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടിയുടെ കഥയാണ് സാറാസ് പറയുന്നത്. ഒരു സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി.അവരുടെ ആദ്യ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛൻ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിർമിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിങ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം, പബ്ലിസിറ്റി ഡിസൈൻ - എസ്തെറ്റിക് കുഞ്ഞമ്മ , ടൂണി ജോൺ.