സൂര്യയും പ്രയാഗയും പാർവതിയും; നവരസ ടീസർ

Mail This Article
സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി തുടങ്ങിയവർ അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക ടീസർ പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിന് നവരസ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്.
ഗൗതം മേനോനൊപ്പം സൂര്യ വീണ്ടുമെത്തുന്ന 'ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്' ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തില്‍. പി.സി ശ്രീറാം ആണ് ക്യാമറ. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തിട്ടുണ്ട്.
പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്. ഇന്‍മൈ(രതീന്ദ്രൻ ആർ. പ്രസാദ്), രൗദ്രം (അരവിന്ദ് സാമി), എതിരി (ബിജോയ് നമ്പ്യാർ), തുനിന്ത പിൻ (സർജുൻ കെ.എം.), സമ്മർ ഓഫ് 92 (പ്രിയദർശൻ), പ്രോജക്ട് അഗ്നി (കാർത്തിക് നരേൻ), പീസ് (കാർത്തിക് സുബ്ബരാജ്), പായസം (വസന്ത്) എന്നിവയാണ് നവരസയിലെ മറ്റ് ചിത്രങ്ങൾ.
Enlgish Summary: Navarasa teaser out. Anthology to premiere on August 6