മഹാവീര്യർ സിനിമയിൽ നീക്കം െചയ്ത രംഗം; വിഡിയോ

Mail This Article
മഹാവീര്യർ സിനിമയിൽ നിന്നും നീക്കം െചയ്ത രംഗം റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. നടൻ ശ്രീകാന്ത് മുരളി ഉൾപ്പെടുന്ന കോടതി രംഗമാണ് വിഡിയോയിൽ കാണാനാകുക. തിയറ്ററുകളിൽ റിലീസ് ചെയ്ത പതിപ്പില്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യർ. ഫാന്റസിയിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം/ പ്രതിഷേധം അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.