ADVERTISEMENT

‘നാനും റൗഡി താൻ’ സിനിമയുടെ ഒൻപതാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ പുതുക്കി നയൻതാര. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് നാനും റൗഡി താൻ എന്ന് നയൻതാര കുറിച്ചു. കലാകാരി എന്ന നിലയിൽ കൂടുതൽ പഠിക്കാനും കൂടുതൽ ബന്ധങ്ങളും സ്നേഹങ്ങളും ലഭിക്കാനും അതിലുപരി വിഘ്‌നേഷ് ശിവനെ തനിക്ക് ലഭിച്ചതും ഈ സിനിമ കാരണമാണെന്ന് നടി പറയുന്നു.  സിനിമയെപ്പറ്റി എന്നും ഓർക്കാനായി ഒൻപതു വർഷമായി ഫോണിൽ സൂക്ഷിച്ചിരുന്ന കുറച്ചു ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചുകൊണ്ടായിരുന്നു നയൻസിന്റെ കുറിപ്പ്.

‘‘എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി വന്ന സിനിമയുടെ ഒൻപതാം വാർഷികമാണിന്ന്. ഒൻപത് വർഷം മുമ്പ് ഈ ദിവസമാണ് ‘നാനും റൗഡി താൻ’ റിലീസ് ആയത്.  എന്നെ സ്നേഹിക്കാൻ കുറെ ആളുകൾ ഉണ്ടാവുകയും ഒരു കലാകാരി എന്ന നിലയിൽ കൂടുതൽ പഠിക്കാൻ കഴിഞ്ഞതിനും, പുതിയ അനുഭവങ്ങളും പുതിയ കുറെ ഓർമകളും പുതിയ ബന്ധങ്ങളും ഒക്കെ നൽകിയതിനും ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും.

അതിലുപരി എനിക്ക് ഈ സിനിമ തന്നതിന് എന്റെ പ്രിയപ്പെട്ടവൻ വിക്കിക്ക് ഉറപ്പായും ഞാൻ നന്ദി പറയണം. ഈ സിനിമയിലൂടെയാണ് എനിക്കു വിക്കിയെ ലഭിച്ചത്. നാനും റൗഡി താൻ എന്ന എനിക്കേറ്റവും പ്രിയപ്പെട്ട സിനിമയെപ്പറ്റി എന്നെ നിരന്തരം ഓർമിപ്പിക്കുന്ന ചില ചിത്രങ്ങളുടെ ശേഖരം എന്റെ ഫോണിൽ ഞാൻ കൊണ്ടുനടക്കാറുണ്ട് അത് ഇവിടെ പങ്കുവയ്ക്കുന്നു.

വിഘ്‌നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച് വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നടൻ ധനുഷ് നിർമിച്ച ചിത്രമാണ് നാനും റൗഡി താൻ.  2015-ൽ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷൻ കോമഡി ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു നായകൻ. പാർത്ഥിപൻ, രാധിക ശരത്കുമാർ, ആർജെ ബാലാജി, ആനന്ദരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ഈ സിനിമയുടെ ഷൂട്ടിങിനിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. 

English Summary:

Nayanthara celebrates 9 years of Naanum Rowdy Dhaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com