ഫെബ്രുവരിയിലെ കണക്ക് പുറത്തുവിട്ട് നിര്‍മാതാക്കൾ; ഒന്നര കോടി മുടക്കിയ സിനിമയ്ക്ക് കിട്ടിയത് പതിനായിരം രൂപ

Mail This Article
മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മാതാക്കൾ. ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.
ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്.
സിനിമകളുടെ പേരും ബജറ്റും തിയറ്റർ ഷെയറും താഴെ കൊടുക്കുന്നു
1.ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയറ്റർ ഷെയർ: 45,000
2.ലവ് ഡെയ്‌ൽ, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയറ്റർ ഷെയർ: 10,000
3.നാരായണീന്റെ മൂന്നാൺമക്കൾ, ബജറ്റ്: 5,48,33,552 (5 കോടി നാൽപത്തിയെട്ട് ലക്ഷം), തിയറ്റർ ഷെയർ: 33,58,147
4.ബ്രൊമാന്‍സ്, ബജറ്റ്: 8,00,00,000 (8 കോടി), തിയറ്റർ ഷെയർ: 4,00,00,000
5.ദാവീദ്, ബജറ്റ്: 9,00,00,000 (9 കോടി), തിയറ്റർ ഷെയർ: 3,50,00,000
6.പൈങ്കിളി, ബജറ്റ്: 5,00,00,000 (5 കോടി), തിയറ്റർ ഷെയർ: 2,50,00,000
7.ഓഫിസർ ഓൺ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റർ ഷെയർ: 11,00,00,000
8.ചാട്ടുളി, ബജറ്റ്: 3,40,00,000 (3 കോടി 40 ലക്ഷം), തിയറ്റർ ഷെയർ: 32,00,000
9.ഗെറ്റ് സെറ്റ് ബേബി, ബജറ്റ്: 9,99,58,43 (9 കോടി), തിയറ്റർ ഷെയർ: 1,40,00,000
10.തടവ്, വിവരങ്ങൾ ലഭ്യമല്ല
11.ഉരുൾ, ബജറ്റ്: 25,00,000 (25 ലക്ഷം), തിയറ്റർ ഷെയർ: 1,00,000
12.മച്ചാന്റെ മാലാഖ, ബജറ്റ് :5,12,20,460 (5 കോടി 12 ലക്ഷം), തിയറ്റർ ഷെയർ: 40,00,000
13.ആത്മ സഹോ, ബജറ്റ് :1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 30,000
14.അരിക്, ബജറ്റ് : 1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 55,000
15.ഇടി മഴ കാറ്റ്, ബജറ്റ് : 5,74,03,000 (5 കോടി 74 ലക്ഷം), തിയറ്റർ ഷെയർ: 2,10,000
16.ആപ് കൈസേ ഹോ, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 5,00,000
17.രണ്ടാം യാമം, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 80,000
ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.