ADVERTISEMENT

മലയാളത്തിൽ സ്റ്റൈലിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഹെയർ സ്റ്റൈൽ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. മഴവിൽ മനോരമയിലെ ക്രേസി സ്റ്റാർസ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു താരം. കാർത്തിക് സൂര്യയും പാർവതി ബാബുവുമാണ് പരിപാടിയുടെ അവതാരകർ.

 

‘ഇതെന്താ പ്രഡേറ്ററിലെ’ നായികയോ? എന്നായിരുന്നു പ്രയാഗയുടെ പുതിയ ഹെയർ സ്റ്റൈൽ കണ്ട് കാർത്തിക് സൂര്യ അഭിപ്രായപ്പെട്ടത്. ഹിമാചൽ പ്രദേശില്‍ യാത്ര പോയ സമയത്താണ് ഇങ്ങനെയൊരു ഹെയർ സ്റ്റൈൽ പരീക്ഷിച്ചതെന്നും മെഗാ സ്റ്റാർ മമ്മൂട്ടി വരെ ഈ സ്റ്റൈലിനെക്കുറിച്ച് ചോദിച്ചെന്നും പ്രയാഗ പറഞ്ഞു.

കളർ മാറിപ്പോയതാണ്, മേക്കോവറായി ചെയ്തതല്ല: പ്രയാഗ മാർട്ടിൻ

prayaga-makeover-1

‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ. 

 

സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ‘ഗിത്താർ കമ്പി മേലെ നിൻഡ്ര്’ എന്ന ചിത്രത്തിലാണ് സൂര്യയ്ക്കൊപ്പം താരം തിളങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്തത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് പ്രയാഗ അടുത്തിടെ പറഞ്ഞിരുന്നു. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രോജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com