‘കുറുമ്പൻ ഇന്നിങ്ങു വരുമോ’; വീണ്ടും പാട്ടുമായി പത്തൊമ്പതാം നൂറ്റാണ്ട്, വിഡിയോ

Mail This Article
വിനയന്റെ ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കുറുമ്പൻ ഇന്നിങ്ങു വരുമോ’ എന്നു തുടങ്ങുന്ന ഗാനത്തിന് എം.ജയചന്ദ്രൻ ആണ് ഈണമൊരുക്കിയത്. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം നാരായണി ഗോപനും നിഖിൽ രാജും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പൂതം വരുന്നെടീ’, ‘മയിൽപീലി ഇളകുന്നു കണ്ണാ’ എന്നീ പാട്ടുകളുംപ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഓണത്തിന് റിലീസ് ചെയ്ത ചിത്രത്തിനു മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസൻ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നു.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.