കോടികൾക്കൊന്നുമൊരു കണക്കില്ലല്ലോ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് വിജയ്‌യുടെ ‘രഞ്ജിതമേ’
![Varisu-song Varisu-song](https://img-mm.manoramaonline.com/content/dam/mm/mo/music/music-mix/images/2022/11/8/Varisu-song.jpg?w=1120&h=583)
Mail This Article
യൂട്യൂബിൽ തരംഗമായി വിജയ് ചിത്രം വാരിസിലെ ‘രഞ്ജിതമേ’ ഗാനം. വിജയ്‌യും മാനസിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികൾക്ക് തമൻ ഈണമൊരുക്കിയിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. രണ്ട് ദിവസം കൊണ്ട് 25 മില്യൻ പ്രേക്ഷകരെയാണ് പാട്ട് വാരിക്കൂട്ടിയത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ യൂട്യൂബിൽ തരംഗമായ ഗാനം ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. കണക്കില്ലാതെ കോടിക്കണക്കിന് പ്രേക്ഷകരെ നേടിയ പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിക്കഴിഞ്ഞു.
തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് നായിക.
ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.