ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. രാജ്യത്തു നിന്നും പുറത്താക്കുമ്പോൾ ഇതുവരെ നൽകിയ നികുതിപ്പണം തിരിച്ചു തരുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷാൻ രൂക്ഷമായി വിമർശനം ഉന്നയിച്ചത്. 

 

ഷാൻ റഹ്മാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: ‘ആളുകളെ രാജ്യത്തു നിന്നും ഓടിക്കുമ്പോൾ ഇതുവരെ സർക്കാരിലേക്ക് നൽകിയ നികുതി പണമൊക്കെ തിരിച്ചു നൽകുമോ? ആദായനികുതിയും ജിഎസ്ടിയും ഒക്കെ വാങ്ങിയിട്ട് ആ പണം കൊണ്ട് നിങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പോൾ അതൊക്കെ നിങ്ങളുടെ അക്കൗണ്ടുകളിൽ ഭദ്രമാണ്. ‘നിങ്ങൾ രാജ്യം വിടണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്’ എന്ന വിലകുറഞ്ഞ മറുപടി നൽകാനാണോ ഉദ്ദേശംം? ഇതുവരെ ഞങ്ങൾ നൽകിയ നികുതിപ്പണം ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക ആയിരുന്നോ?

 

ഇന്ത്യ നേരിടുന്ന ഗുരുതര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നിങ്ങൾ നടത്തിയ നാടകം വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ ആരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ജിഡിപി തകർന്നതിനെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല കൊള്ളാം നന്നായിട്ടുണ്ട്’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com