സ്മാർട് കോൺടാക്ട് ലെൻസിന് കണ്ണീരാണ് ഊർജം

Mail This Article
സിംഗപ്പൂരിലെ നാൻയാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ (എൻടിയു) ഗവേഷകർ സ്മാർട് കോൺടാക്ട് ലെൻസുകൾക്ക് കരുത്ത് പകരാൻ നൂതനമായ ബാറ്ററി വികസിപ്പിച്ചെടുത്തു. കണ്ണീരിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ധാതുക്കൾ റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നത്. സ്മാർട് കോൺടാക്ട് ലെൻസുകൾ സ്മാർട്ഫോണുകൾ പോലുള്ള ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്‌തുകൊണ്ട് കണ്ണുകൾക്കു മുന്നിൽ വിവരങ്ങൾ നേരിട്ടു പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നു.
ഇതിനായി വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് ഒരു മില്ലീമീറ്ററിൽ താഴെയാണ് കനം. ലോഹ ഘടകങ്ങൾ ഒന്നുമില്ലാത്തതാണ് ബാറ്ററി. ബാറ്ററിക്കുള്ളിലെ വെള്ളത്തിലെ സോഡിയവും ക്ലോറൈഡ് അയോണുകളുമായുള്ള പ്രതിപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഗ്ലൂക്കോസ് അധിഷ്ഠിത കോട്ടിങ്ങാണ് ബാറ്ററിയുടെ സവിശേഷത.