ADVERTISEMENT

കോട്ടയം. കോട്ടയം പ്രവിത്താനം സ്വദേശിനി ഒാമന ജോസ് 22 വർഷമായി കാൽ സംബന്ധമായ അസുഖം ചികിത്സയിലാണ്. 10 ദിവസത്തെ മരുന്നിന് തന്നെ 4000 രൂപ വേണ്ടി വരും. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി തന്നെ വീടും സ്ഥലവും പണയപ്പെടുത്തേണ്ടി വന്നു. ഇപ്പോൾ  വീട് ജപ്തിയുടെ വക്കിലാണ്. ഭർത്താവ് ജോസ് കൂലിപ്പണിക്കാരനാണ്. അദ്ദേഹം തന്നെയാണ് ഭാര്യയെ നോക്കുന്നത്. സന്ധിവാതം, യൂട്രസിൽ മുഴ, ശരീരത്തിൽ രക്തം കുറഞ്ഞു പോകുക, മൂക്കിൽ ദശ വളരുക തുടങ്ങിയ പല അസുഖങ്ങളും ഉണ്ട്. കൂടെ ഹാർട്ട് അറ്റാക്കും വന്നു. രണ്ട് ബ്ലോക്കും ഉണ്ട്. 5 ഒാപ്പറേഷനുകൾ ഇതിനകം നടത്തി. 

വലതുകാലിന്റെ നാലു വിരലുകൾ കൂട്ടി പാദം മുറിച്ചു നീക്കി. വലതുകാലിൽ രക്തയോട്ടം തീരെ ഇല്ല. ഇതിനായി 2 സർജറികൾ ഉടൻ നടത്തണം. സുമനസുകൾ കനിഞ്ഞാലെ ഇത് നടത്താൻ കഴിയൂ. ഇതിനായി 5 ലക്ഷം രൂപ ഉടൻ ആവശ്യമാണ്. സർജറി നടത്തിയില്ലെങ്കിൽ ഒാമനയുടെ ജീവൻ തന്നെ അപകടത്തിലാവും. എല്ലാവരും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

ബാങ്ക് വിവരങ്ങൾ

MK Jose
Account Number 11060100074757
Federal Bank Kollappally Branch
IFSC code FDRL0001106
ഫോൺ 9605960881

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com