Activate your premium subscription today
പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ. വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.
എഴുകോൺ (കൊല്ലം)∙ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്. മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്.
മാട്ടൂൽ ∙ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അഭയമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിഹാബിലിറ്റേഷൻ സെന്റർ. മാട്ടൂൽ സിഎച്ച് സെന്ററിനു കീഴിലാണ് വിപുലമായ സൗകര്യത്തോടെ പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം
മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നും ശബ്ദസന്ദേശം ലഭിച്ചെന്നാണ് പരാതി. മുസ്ലിം ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന്
മലപ്പുറം∙ നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്... | Muslim League candidates, Muslim League candidates 2021, Muslim League candidates final list,
മലപ്പുറം ∙ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഇന്നു മുതൽ 10 വരെ ചെന്നൈയിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ചെന്നൈ കലൈവാനർ അരങ്കത്തിൽ ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്തീൻ നിർവഹിക്കും. 10ന് വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മലപ്പുറം ∙ ‘പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: കാലം, സമൂഹം’ എന്ന സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം സെപ്റ്റംബർ 7ന് രാവിലെ 9.30ന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനം
പെരിന്തൽമണ്ണ ∙ മലബാറിന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പുതിയ ചിറകു നൽകി ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്കു തുടക്കം. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്ന സ്ഥാപനം നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ നൂറു കണക്കിനു പേർ പങ്കെടുത്തു. മന്ത്രി കെ.രാജൻ, മന്ത്രി
കൊച്ചി ∙ ലോകത്തിലെ ഏറ്റവും എളിയ ആളാണു താനെന്നു സ്വയം വിശ്വസിച്ചിരുന്ന വ്യക്തി ആയിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനുമായി കേരളീയ മുസ്ലിം മത–രാഷ്ട്രീയ രംഗത്ത് അമരത്തിരുന്നപ്പോഴും സൗമ്യനും വിനയാന്വിതനുമായി, സമുദായത്തിന്റെ ആശ്രയവും ആശാകേന്ദ്രവുമായി, പ്രവർത്തന രംഗത്ത് അതുല്യമാതൃക തീർത്താണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം ∙ കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ അധികാര രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലാണു മുസ്ലിം ലീഗിന്റെയും നിൽപ്. അതിന്റേതായ ദൗർബല്യങ്ങൾ മറ്റെല്ലാവരെയും പോലെ ലീഗിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, കാരുണ്യത്തെ, സഹജീവി സ്നേഹത്തെ, അതിരുകളില്ലാത്ത മാനവികതയെ രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കുന്നതു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം, വ്യക്തിപരമായി പറയുകയാണെങ്കിൽ, ഞാൻ അനാഥനായതുപോലെയുള്ള നൊമ്പരമാണു മനസ്സിലുള്ളത്. ഓർമ വച്ച നാൾ മുതൽ തന്നെ പണക്കാടിന്റെ അയൽവാസി എന്ന നിലക്ക് കൊടപ്പനക്കലും പാണക്കാട് തറവാടുമായി അടുത്ത ബന്ധമുണ്ട് എന്റെ പിതാവ് പൂക്കോയ തങ്ങളുടെ സന്തത സഹചാരിയായിരുന്നു. മുഹമ്മദലി
മലപ്പുറം ∙ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന കാലത്തു തന്നെ പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന പ്രചാരണത്തിന്റെ ചുമതല നിർവഹിച്ച നേതാവാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. 2006ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ ചികിത്സാവശ്യാർഥം അമേരിക്കയിലേക്ക് പോയപ്പോഴായിരുന്നു
പാണക്കാട് ∙ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയായ ദാറുന്നഈമിലേക്ക് പതിവു ചൊവ്വാഴ്ചകളിലേതു പോലെ ഇന്നലെയും ആയിരക്കണക്കിന് സന്ദർശകരെത്തി. പ്രാർഥിക്കണമെന്ന അഭ്യർഥനയുമാണ് സാധാരണ ആളുകളെത്താറുള്ളത്. ഹൈദരലി തങ്ങളില്ലാത്ത ആദ്യ ചൊവ്വാഴ്ചയെന്ന വിങ്ങലടക്കി, സമീപത്തെ പാണക്കാട് ജുമാമസ്ജിൽ അദ്ദേഹത്തിന്റെ കബറിൽ
മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസിഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ
ഒരു പൊതുബിന്ദുവിൽ എത്തിപ്പെടാൻ കഴിയുന്നതായിരുന്നില്ല രാജനൈതികരംഗത്ത് അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും എന്റെയും കാഴ്ചപ്പാടുകൾ. സമാന്തര രേഖകളായാണ് അത് മുന്നോട്ടു നീങ്ങിയത്. എന്നിട്ടും ഞങ്ങളിരുവർക്കുമിടയിൽ അഗാധമായൊരു സൗഹൃദവും സവിശേഷമായ മമതയുമുണ്ടായിരുന്നു. | Panakkad Sayed Hyderali Shihab Thangal | Manorama News
മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസിഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. | Panakkad Sayed Hyderali Shihab Thangal | Manorama News
മലപ്പുറം∙ രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ആത്മീയ രംഗത്തും തിളങ്ങിയ അപൂർവ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. Panakkad Hyder Ali Thangal, Rahul Gandhi, Manorama News
സൗമ്യപ്രകൃതമാണെങ്കിലും സമുദായ–രാഷ്ട്രീയ വിഷയങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുമ്പോൾ അതീവ ജാഗ്രതയും കണിശതയും പുലർത്തി. മത സംഘടനയെയും രാഷ്ട്രീയ പാർട്ടിയെയും സക്രിയമായി മുന്നോട്ടുനയിച്ചു. ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ സംഘടനയെയും മത സംഘടനയും ഒരുമിച്ചു ചലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹം നിഷ്കളങ്കമായി നിർവഹിച്ചു...Panakad Hyderali Shihab Thangal