Activate your premium subscription today
ന്യൂഡൽഹി/ തിരുവനന്തപുരം ∙ ഇന്ത്യന്‍ സൈനികശക്തി വിളിച്ചോതിയ റിപ്പബ്ലിക്ക് ദിന പരേഡിന് ഡൽഹിയിലെ കർത്തവ്യപഥിൽ പരിസമാപ്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി മോദിയും പരേഡിന് സാക്ഷികളായി. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്.
കോഴിക്കോട്∙ റിപ്പബ്ലിക് ദിനത്തിൽ സ്വകാര്യ വാഹനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗാർഡ് ഓഫ് ഓണർ നൽകിയതിൽ തെറ്റില്ലെന്ന റിപ്പോർട്ടുമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. പൊലീസ് വാഹനം കേടായിരുന്നെന്നും സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ലെന്നുമാണു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വാഹനം
ന്യൂഡൽഹി ∙ രാജ്യത്തിന്റെ 75–ാം റിപ്പബ്ലിക് ദിനാഘോഷം സ്ത്രീ ശക്തിയുടെ അടയാളമായി. സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും കാഴ്ചവിരുന്നൊരുക്കിയ പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയായിരുന്നു. ‘വികസിത ഭാരത്’, ‘ഭാരത്– ലോക്തന്ത്രാ കി മാതൃക’ (ഇന്ത്യ– ജനാധിപത്യത്തിന്റെ മാതാവ്) എന്നീ ആശയങ്ങളിലൂന്നി നടത്തിയ പരേഡിൽ അണിനിരന്നവരിൽ 80 ശതമാനവും വനിതകളായിരുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി.
കോഴിക്കോട്∙ റിപ്പബ്ലിക്ദിന പരേഡിൽ പൊതുമരാമത്തു മന്ത്രി പിഎ.മുഹമ്മദ് റിയാസിനു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതിൽ വിവാദം. പരേഡുകൾക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂർ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവർണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡിൽ ഉപയോഗിച്ചത്. വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും പിറവിയെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങളിൽ നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും അടക്കമുള്ള മഹാരഥൻമാരായ ‘പിതാക്കൾ’ എപ്പോഴും ഇടംപിടിക്കാറുണ്ട്. പക്ഷേ, ഭരണഘടനയുടെ ‘അമ്മമാരെ’ക്കുറിച്ചു സമാനമായ സംവാദങ്ങൾ നടക്കാറുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയ കമ്മിറ്റിയിൽ 15 സ്ത്രീകൾ ഉണ്ടായിരുന്നു. 4 പേരു പിന്നീടു രാജിവച്ചു. ബാക്കിയുള്ളവർ ഭരണഘടനാ രൂപീകരണത്തിന്റെ ഓരോഘട്ടത്തിലും നടത്തിയ നിർണായക ഇടപെടലുകൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുരോഗമന സ്വഭാവത്തിന് അതുല്യമായ സംഭാവനകൾ നൽകിയെന്നതു വിസ്മരിക്കാൻ പറ്റാത്ത വസ്തുതയാണ്. ഈ 11 പേരിൽ വിഭിന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ള 3 മലയാളികളുമുണ്ട്. ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു അവർ.
കോഴിക്കോട്∙ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തിൽ കയറിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമെന്ന് റിയാസ് ചോദിച്ചു.
കോഴിക്കോട്∙ റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.
ഭുവനേശ്വർ∙ ഒഡീഷയിൽ സംസ്ഥാനതല റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിൽ പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശിൽപ. തിരുവനന്തപുരം സ്വദേശിയായ ശിൽപ 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നിലവിൽ ഗൻജം എഎസ്പിയാണ്.
ന്യൂഡൽഹി∙ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥി ഇമ്മാനുവൽ മക്രോയും രാഷ്ട്രപതിഭവനിൽനിന്ന് എത്തിയത് ആറു കുതിരകൾ വലിച്ച രഥത്തിലാണ്. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന രഥത്തിൽ കർത്തവ്യപഥിൽ കൂടിനിന്ന
ന്യൂഡൽഹി∙ ഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ഐർഒയുടെ ചന്ദ്രയാൻ–3 വിക്ഷേപണത്തിന്റെ നിശ്ചലദൃശ്യവും. എട്ടുവനിതാ ശാസ്ത്രജ്ഞർ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി. ചന്ദ്രനിലെ ശിവശക്തി പോയിന്റ്, വിക്രം ലാൻഡർ പ്രഗ്യാൻ റോവർ, പ്രധാനമന്ത്രിയുടെ പ്രത്യേക്ഷണിതാക്കളായ 220 വനിതാ ശാസ്ത്രജ്ഞരുടെ
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പ്രതിരോധമന്ത്രാലയമാണ്. വീരചരമം പ്രാപിച്ച സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയും സേനാതലവൻമാരും പുഷ്പചക്രം സമർപ്പിക്കുന്നതോടെയാണ് 26ലെ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകൾ തുടങ്ങുക. തുടർന്ന് പ്രധാനമന്ത്രി കർത്തവ്യപഥിലെ പ്രധാന വേദിയിലെത്തും. ഇതേ സമയം രാഷ്ട്രപതി അംഗരക്ഷകരുടെ അകമ്പടിയോടെ അവിടെയെത്തും. ഒപ്പം ആ വർഷത്തെ വിശിഷ്ടാതിഥിയുമുണ്ടാകും
ഇന്നത്തെ രൂപത്തിൽ അല്ലെങ്കിലും 1950 മുതൽ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാണ് ഫ്ലോട്ടുകൾ. ആദ്യകാലത്ത് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾക്കാണു പ്രാധാന്യം നൽകിയിരുന്നത്. വികസനത്തിന്റെ പ്രതീകമെന്ന നിലയിൽ അന്ന് റിപ്പബ്ലിക് ദിന പരേഡുകളിൽ ട്രാക്ടറുകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 1952ലെ പരേഡിൽ വ്യവസായ രംഗത്തെ പുരോഗതിയിലേക്കു വിരൽ ചൂണ്ടി ട്രാക്ടറിനു മുന്നിൽ യന്ത്രരൂപം സ്ഥാപിച്ച ഒരു ഫ്ലോട്ട് ഉണ്ടായിരുന്നു.
കവിയും നിരൂപകനുമായ എ.കെ.രാമാനുജൻ ഇന്ത്യയുടെ നാനാത്വത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത് ഒരു ഐറിഷുകാരന്റെ കഥയാണ്. ട്രൗസേഴ്സ് ഏകവചനമാണോ ബഹുവചനമാണോ എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി, ‘മുകളിൽ ഏകവചനം, താഴെ ബഹുവചനം’ എന്നായിരുന്നു. രാമാനുജന്റെ ഈ വാക്കുകൾ സുനിൽ ഖിൽനാനി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. വൈവിധ്യങ്ങൾക്കിടയിലും ഏകാത്മകതയെ(Unity) മുറുകെപ്പിടിക്കുന്ന ഫെഡറൽ ഘടനയുള്ള ഇന്ത്യൻ റിപ്പബ്ലിക്കിനും ഈ നിർവചനം ചേരും.
ഒരോ റിപ്പബ്ലിക് ദിനാഘോഷത്തിലും ആരായിരിക്കണം വിശിഷ്ടാതിഥി എന്നത് ഇന്ത്യയുടെ വിദേശനയംകൂടി വെളിവാക്കുന്ന ഘടകമാണ്. രാഷ്ട്രീയ–സാമ്പത്തിക–നയതന്ത്ര–വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ വർഷവും വിശിഷ്ടാതിഥിയെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ ഓരോ കാലത്തെയും നിലപാടുകൾ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തുന്ന തരത്തിലാണ് ഈ തിരഞ്ഞെടുപ്പ്.
ആലപ്പുഴ/ കോഴിക്കോട്∙ ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി.പ്രസാദ്. അതിനു മുകളിൽ ഒരു പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ പറഞ്ഞു. ‘‘ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ. ആ പ്രാണനെയാണ്
തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനാഘോഷ വേദിയിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. കേരളം
ഇന്ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണല്ലോ എക്കാലത്തും ഫ്രഞ്ച് സമൂഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. അതുപോലെ കരുത്തുള്ളൊരു ആപ്തവാക്യം ഇന്ത്യയ്ക്കില്ലെങ്കിലും ഫ്രഞ്ച് മുദ്രാവാക്യത്തിലെ ആ പദങ്ങളുടെ അന്തഃസത്ത ഇന്ത്യൻ ഭരണഘടനയിൽ കാണാം.
ബ്രിട്ടിഷ് രാജാധികാരത്തിൽനിന്നു വ്യത്യസ്തമായി, പരോക്ഷമായിട്ടാണെങ്കിലും താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടാണു രാഷ്ട്രപതി ആയതെന്നായിരുന്നു നമ്മുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നിലപാട്. ഭരണഘടനയുടെ 60–ാം വകുപ്പു പ്രകാരം സത്യപ്രതിജ്ഞ ചൊല്ലിയാണു രാഷ്ട്രപതി സ്ഥാനമേൽക്കുന്നത്. ഇതനുസരിച്ചു തനിക്ക് ‘ ഇന്ത്യയുടെ ഭരണഘടനയെ പരിപാലിക്കാനും സംരക്ഷിക്കാനും’ ചുമതലയുണ്ടെന്നു രാജേന്ദ്രപ്രസാദ് നിലപാടെടുത്തു.
ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000
അഖണ്ഡതയും ഭദ്രതയും ജനാധിപത്യത്തിന്റെ ശക്തിയും ഓർമിച്ച്, 74 വർഷങ്ങളുടെ അനുഭവപാഠങ്ങളുമായി ഇന്ത്യ ഇന്നു റിപ്പബ്ലിക് ദിനത്തിലേക്കു പുലരുകയാണ്. എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപിച്ച്, സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയ്ക്കുള്ള രാജ്യത്തിന്റെ യാത്രയാണ് മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കത്തിലേക്കു പ്രവേശിക്കുന്നത്. സാമ്പത്തിക, സൈനിക, ശാസ്ത്ര ശക്തിയായി ഇന്ത്യ വളർന്നു മുന്നേറുകയാണെന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ നാം നേടിക്കഴിഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന അഭിമാനവും ഇതോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ ആഘോഷമാണ് ഈ ദിവസം. പല അയൽരാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ പിൽക്കാലത്തു വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നതിനു രാജ്യം കടപ്പെട്ടിരിക്കുന്നതു ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടുതന്നെ.
ന്യൂഡൽഹി ∙ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, കടമകളെക്കുറിച്ചും ബോധവാന്മാരായ ജനതയാണു സ്വാതന്ത്ര്യത്തിന്റെ അമൃതകാല ഘട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ടെതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും തങ്ങളാലാവുന്ന സംഭാവന ഇതിനായി നൽകണമെന്നും റിപ്പബ്ലിക് ദിന തലേന്നു നടത്തിയ പ്രഭാഷണത്തിൽ രാഷ്ട്രപതി പറഞ്ഞു. അമൃതകാലത്തിന്റെ തുടക്കമാണിത്. സ്വാതന്ത്ര്യത്തിന്റെ 100–ാം വർഷത്തിൽ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റാനുള്ള സുവർണാവസരമായി ഇതുപയോഗിക്കണം.
ഇന്ത്യന്‍ റിപ്പബ്ലിക് ഇന്ന് (2024 ജനുവരി 26) 74 വയസ് പൂര്‍ത്തിയാക്കി എഴുപത്തഞ്ചിലേക്ക് പ്രവേശിക്കുന്നു. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26-നാണ് റിപ്പബ്ലിക്കായത്. രാജ്യത്തെ പരമോന്നത ഭരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പല സംഭവങ്ങളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികം കൂടിയാണ് ജനുവരി 24, 25, 26, 28 തീയതികള്‍.
തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ 8.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.
ന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി.
ന്യൂഡൽഹി∙ കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ
ന്യൂഡൽഹി∙ എഴുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂർത്തമെന്ന് രാഷ്ട്രപതി. രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങൾ ഓർമിക്കേണ്ട സമയമാണ് ഇതെന്നും രാഷ്ട്രപതി അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താൻ ഒരോ പൗരനും പ്രയത്നിക്കണമെന്ന് രാഷ്ട്രപതി അറിയിച്ചു.
ന്യൂഡൽഹി ∙ എക്സൈസ് കമ്മിഷണർ എഡിജിപി മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സിബിഐ ഹെഡ് കോൺസ്റ്റബിൾ ശ്രീനിവാസൻ ഇല്ലിക്കൽ ബാഹുലേയൻ, അഗ്നിശമനസേന അസി.സ്റ്റേഷൻ ഓഫിസർ എഫ്.വിജയകുമാർ എന്നിവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി. ജയ്പുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്, രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് മക്രോയെ സ്വീകരിച്ചു.
ന്യൂഡൽഹി ∙ നാളത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ രാജസ്ഥാനിലെ ജയ്പുരിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കും. ജയ്പുരിലെ ആംബർ കൊട്ടാരം, ഹവാ മഹൽ, ജന്തർ മന്തർ എന്നിവിടങ്ങൾ സന്ദർശിക്കും. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ്ഷോയിലും മക്രോ പങ്കെടുക്കും. 7.15ന് താജ് രാംഭാഗ് ഹോട്ടലിൽ ഉഭയകക്ഷി ചർച്ച നടക്കും. തുടർന്ന് രാത്രി 8.50ന് ഡൽഹിയിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കും.
ന്യൂഡൽഹി ∙ കർത്തവ്യപഥിലൂടെ നാരീശക്തിയുടെ പ്രതീകമായി കടന്നു പോകുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിവിധ സേനകളെ നയിക്കുന്നതു കേരളത്തിന്റെ അഭിമാന നായികമാർ. സിആർപിഎഫ് സംഘത്തെ അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായരും ഡൽഹി പൊലീസിനെ ശ്വേത കെ. സുഗതനും നയിക്കും. നാവിക സേനയുടെ പ്ലറ്റൂൺ കമാൻഡറായി എച്ച്.ദേവികയും ഉണ്ടാകും.
തിരുവനന്തപുരം ∙ റിപ്പബ്ലിക് ദിനമായ 26ന് വിരുന്നൊരുക്കാനായി രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സർക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. ഇൗ മാസം തുടക്കത്തിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞുള്ള ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും 26ന് വൈകിട്ടു നടക്കുന്ന വിരുന്നിൽ പങ്കെടുത്തേക്കും. മുഖ്യമന്ത്രി കുടുംബസമേതം പങ്കെടുക്കുമെന്നാണു സൂചന.
തിരുവനന്തപുരം ∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തന്നെ ആവർത്തിക്കുമ്പോഴും, റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്.
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി 12 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാർ. വെള്ളിയാഴ്ച കർത്തവ്യപഥിൽ ‘നാരീ ശക്തി - റാണി ലക്ഷ്മി ഭായ്’ എന്ന വിഷയം ആസ്പദമാക്കിയാണ് എൻഎസ്എസിന്റെ പരേഡ്. വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള 40 ലക്ഷം എൻഎസ്എസ്. വൊളന്റിയർമാരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡിൽ പങ്കെടുക്കുക.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകൾ. കർത്തവ്യ പഥിൽ 26നു രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. കരസേനാ ഓഫിസർമാരായ ദമ്പതികൾ പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ പരേഡിനുണ്ട്. മദ്രാസ് റെജിമെന്റ് സംഘത്തെ നയിച്ച് തമിഴ്നാട് സ്വദേശി മേജർ ജെറി ബ്ലെയ്സും കര, നാവിക, വ്യോമ സേനകളിലെ സംയുക്ത വനിതാ സംഘത്തിൽ അംഗമായി ഭാര്യയും മൈസൂരു സ്വദേശിയുമായ ക്യാപ്റ്റൻ സി.ടി.സുപ്രീതയുമാണ് പരേഡിൽ പങ്കെടുക്കുന്നത്. എൻസിസി കെഡറ്റുകളായി ഇരുവരും മുൻപും പരേഡിൽ പങ്കെടുത്തിട്ടുണ്ട്.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 26 വരെ രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയിൽ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമാണ് നിയന്ത്രണം.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ കർത്തവ്യ പഥിലൂടെ നീങ്ങുന്നത് മലയാളികളുടെ അഭിമാന പരേഡാണ്. സിആർപിഎഫിന്റെ 262 അംഗ മോട്ടർ സൈക്കിൾ സാഹസിക പ്രകടന
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിനു തയാറെടുക്കുന്ന കർത്തവ്യ പഥിൽ വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കർത്തവ്യ പഥിൽ വിവിധ ജോലികൾക്കായി എത്തുന്നവരുടെ തിരിച്ചറിയൽ കാർഡിൽ സ്വന്തം ഫോട്ടോ പതിച്ച് എത്തിയ ശിവം ചൗധരിയാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഹാപ്പുർ സ്വദേശിയായ ഇയാളെ ചോദ്യം
ന്യൂഡൽഹി ∙ റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. ഈ നാരീശക്തി പ്രകടനത്തിൽ മലയാളികൾക്കും അഭിമാനിക്കാം: മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു 147 അംഗ സംഘത്തെ നയിക്കുന്നത്. തൃശൂർ ചാലക്കുടി സ്വദേശിയായ ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും
തിരുവനന്തപുരം ∙ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് തള്ളിയ നിശ്ചല ദൃശ്യം ചെങ്കോട്ടയിലെ ഭാരത് പർവ് പരിപാടിയിൽ കേരളം കാണിക്കില്ല. വികസിത് ഭാരത്, മദർ ഓഫ് ഡമോക്രസി എന്നീ വിഷയങ്ങളാണു നിശ്ചല ദൃശ്യത്തിനായി കേന്ദ്രം നൽകിയത്. അക്കമ്മ ചെറിയാൻ മുതൽ ടെസി തോമസ് വരെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മലയാളി വനിതകളെയാണു കേരളം ‘മദർ ഓഫ് ഡമോക്രസി’യിൽ ഒരുക്കിയത്. വികസിത് ഭാരത് എന്ന വിഷയത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യയുടെ വികസനവും വരച്ചു കാട്ടി.
ന്യൂഡൽഹി ∙ ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. പരേഡിലേക്കു തിരഞ്ഞെടുക്കപ്പെടാത്ത നിശ്ചലദൃശ്യങ്ങൾ ഈമാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ‘ഭാരത് പർവ്’ പരിപാടിയിൽ അവതരിപ്പിക്കാമെന്നാണു പ്രതിരോധ മന്ത്രാലയം കേരളത്തിനു നൽകിയ മറുപടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല.
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയാണ് മുഖ്യാതിഥിയായി ആദ്യം ഇന്ത്യ ക്ഷണിച്ചത്. ജനുവരിയിൽ ഇന്ത്യയിലെത്താനാവില്ലെന്ന് ബൈഡൻ അറിയിച്ചതിനാലാണു മക്രോയെ ക്ഷണിച്ചത്. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയായിരുന്നു കഴിഞ്ഞ
ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദുവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 7 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു നടനെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനു .. | Deep Sidhu | Red Fort Violence | Farmers Protest | Manorama News
ന്യൂഡല്‍ഹി∙ കര്‍ഷക പ്രതിഷേധത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ വാള് കറക്കിയ മനീന്ദര്‍ സിങ് അറസ്റ്റില്‍. 4.3 അടി നീളമുള്ള രണ്ട് വാളുകള്‍ മനീന്ദര്‍ ഇരുകൈകളിലും പിടിച്ചു കറക്കുന്ന | | Redfort, Tractor Rally Violence, Manorama News, R-Day Violence, Sword Swing
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു, ഇക്ബാൽ സിങ് എന്നിവരെ ചെങ്കോട്ടയിലെത്തിച്ച് സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ ഡൽഹി പൊലീസ്. ജനുവരി 26ന് നടന്ന സംഘർഷത്തിലും ചെങ്കോട്ടയിലെ പ്രശ്നങ്ങളിലും
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് | Republic Day | PM Modi | Mann ki Baat | Narendra Modi | Red Fort violence | farmers protest | Manorama Online
ന്യൂഡൽഹി ∙ കരസേന, റിപ്പബ്ലിക് ദിനങ്ങളിൽ നടന്ന പരേഡുകളിൽ താരങ്ങളായി മലയാളികൾ. കഴിഞ്ഞ 15നു നടന്ന സേനാദിനത്തിലെ പരേഡിൽ മികച്ച മാർച്ചിങ് സംഘമായി....| Republic Day Parade | Army Day | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയവർ വെടിക്കോപ്പുകൾ അപഹരിച്ചുവെന്നു ഡൽഹി പൊലീസിന്റെ എഫ്ഐആർ. 20 വെടിയുണ്ടകൾ വീതം അടങ്ങുന്ന 2 മാഗസിനുകൾ അപഹരിച്ചുവെന്നും Farmer Lightning Strike, Farmer Strike History, Farmer Strike In Punjab 2020, Farmer Strike Shiv Sena, Farmers Bandh Bangalore, Farmers Bandh Images, Farmers Bandh In Bangalore, Farmers Bandh In Hyderabad.
മുംബൈ ∙ കർഷകസമരം അക്രമാസക്തമാകാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നതായി ശിവസേന. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷകറാലിയിൽ അരങ്ങേറിയRepublic day violence, republic day tractor rally, Manorama News, Delhi Violence, ShivSena, Manorama Online, Malayalam News.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും, farmers protest, Tractor Rally, Delhi Police, Farmers Death, CCTV, Manorama News, Manorama Online, Latest News, Malayalam news.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ കലുഷിതമാക്കിയ സംഭവവികാസങ്ങൾക്കു പിന്നിൽ കർഷകർക്ക് യാതൊരു പങ്കുമില്ലെന്ന് കർഷക സംഘടനകൾ. പൊലീസിന്റെ വിലക്കുകൾ ...| Deep Sindhu | Tractor Rally | Republic Day | Manorama News
ന്യൂഡൽഹി∙ ചെങ്കോട്ടയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ തടഞ്ഞ് നിർത്താൻ ശ്രമിച്ച പൊലീസുകാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ചെറുത്തുനിൽപ്പ് ഫലിക്കാതെ വന്നതോടെ...| Delhi Police | Farmers Protest | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തില്‍ 37 നേതാക്കൾക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റര്‍ ചെയ്തു. മേധാ പട്കർ, ഭൂട്ടാ സിങ്, യോഗേന്ദ്ര യാദവ്, ദര്സന് പാല്, രാകേഷ് ടിക്കായത്ത്, ഗുര്‍നാംസിങ് ചദൂനി, ജെഗീന്ദര്‍ ഉപഗ്രഹ തുടങ്ങിയവർ സംഘർഷത്തിന് ഉത്തരവാദികളാണെന്നു | Tractor Rally Violence | Farmers Protest | Manorama News
ന്യൂഡൽഹി∙ ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക്. കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുകയാണ്. ഡല്‍ഹി ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ | Farmers Tractor Rally | Manorama News
രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്മോസ് മിസൈലിനു പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി... Republic Day Parade, Brahmos Missile Regiment, Swamiye Saranamayyappa, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പദ്ധതികളെ പുകഴ്ത്തി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന സന്ദേശം. അതേസമയം, വിവാദത്തിലായ | Republic Day | republic day celebrations in kerala | kerala | Republic day celebrations | Arif Mohammad Khan | Manorama Online
ന്യൂഡൽഹി∙ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതു സത്യഗ്രഹിയാണെങ്കിലും കർഷകനാണെങ്കിലും... Republic Day, Rahul Gandhi, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ... Tractor Rally | Farmer Dies | Manorama News
പാലക്കാട്∙ കർഷകർക്ക് പിന്തുണയുമായി പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്നു ചെന്നൈയിലേക്കു പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്.....| Youth Congress | Farmers Protest | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഇതു തീർത്തും നിർഭാഗ്യകരമായ കാഴ്ചയാണ്. | Shashi Tharoor | Farmers Tractor Rally | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമങ്ങൾ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ദേശീയ താൽപര്യം മുൻനിർത്തി മൂന്നു കൃഷി | Rahul Gandhi | Farmers Protest | Farmers Tractor Rally | Manorama News
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടിന് ട്രാക്ടര്‍ റാലി തുടങ്ങാന്‍ ധാരണയായിരിക്കെ തീര്‍ത്തും അപ്രതീക്ഷിതമായാണ് സമരക്കാര്‍ രാവിലെ എട്ടേമുക്കാലോടെ ഡല്‍ഹിയിലേക്ക് തിരിച്ചത്. ഒന്നരമണിക്കൂറിനുള്ളില്‍....| Republic Day | Tractor Rally | Manorama News
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് സുരക്ഷാ ഏജന്‍സികള്‍ക്ക് നാണക്കേടായി. ദേശീയപതാകയെ സ്പര്‍ശിക്കാതെയാണ് ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകര്‍ കൊടി കെട്ടിയത്. എന്നാല്‍ ചെങ്കോട്ടയില്‍ ...| Tractor rally | Flag Hoisted at Red Fort | Manorama News
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്ദീപ്...Tractor Rally, Delhi Police
ന്യൂഡൽഹി∙ കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യാ ഗേറ്റിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്പഥിൽ ... | Republic Day | Manorama News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. ഇന്റലിജൻസ് വിഭാഗം അഡിഷനൽ ഡയറക്ടർ ജനറൽ ടി.കെ.വിനോദ് കുമാറിനാണു കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള | President’s Medal | Republic Day | Manorama News
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ ജാഗ്രതയില്‍. രാജ്പഥിലെ പരേഡിന് പിന്നാലെ ട്രാക്ടര്‍ റാലിയും നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കേന്ദ്ര പൊലീസ് റിസര്‍വിലെ സേനാംഗങ്ങളെ മുഴുവന്‍ നഗരത്തില്‍...| Republic Day | Parade | Tractor Rally | Manorama News
ന്യൂഡൽഹി ∙ കൊറോണ വൈറസെന്ന പൊതുശത്രുവിൽ നിന്ന് പരസ്പരം സംരക്ഷിക്കാൻ മാതൃകാപരമായ ത്യാഗങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യക്കാർ അടുപ്പമുള്ള ഒരു കുടുംബം പോലെയായെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 72-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന.....Ram Nath Kovind
ന്യൂഡൽഹി ∙ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കർഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിൽ | republic day parade | republic day | parade | rafale jet | Manorama Online
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള സംഘർഷത്തിനിടെ വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും.| Maha Vir Chakra | Colonel Santosh Babu | Republic Day | Param Vir Chakra | Manorama Online
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷക സംഘടനകള്‍. റാലി ഡല്‍ഹിക്ക് അകത്ത് പ്രവേശിക്കുമെന്ന് | Farmers Protest | Tractor Rally | Republic Day | Delhi Police | Farmers | Farm Laws | Manorama Online
ടെലിവിഷനും ചാനലുകളും ഇല്ലാതിരുന്ന ഒരു കാലത്ത് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷവും രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡും സർക്കാർ ന്യൂസ് ഡിവിഷന്റെ ന്യൂസ് റീലുകളിലൂടെ മാത്രം കാണാൻ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. തിയറ്ററുകളിൽ സിനിമ തുടങ്ങും മുമ്പോ ഇടവേളയിലോ ആണ് | Covid | Farmers strike | Republic Day Parade | Manorama News
കൊച്ചി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ | Cochin International Airport | republic day preparation | Security | republic day | CISF | Ernakulam | Manorama Online
ന്യൂഡൽഹി ∙ അടുത്ത റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ അതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ജി20 സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു ക്ഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ
ന്യൂഡൽഹി∙ 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡർ അറിയിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തിലാണ് 2024 ജനുവരി 26ലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി
ന്യൂഡൽഹി ∙ സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി അടുത്ത തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നടത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ. സായുധസേനകളിലടക്കം വനിതാപ്രാതിനിധ്യം വർധിച്ച സാഹചര്യത്തിൽ സ്ത്രീശാക്തീകരണം ഉയർത്തിപ്പിടിക്കാനാണ് ഇത്തരമൊരു ആലോചന. ഇതുസംബന്ധിച്ചു മാർച്ചിൽ കേന്ദ്രപ്രതിരോധമന്ത്രാലയം
ന്യൂഡൽഹി∙ അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിലെ മാർച്ച് പാസ്റ്റിലും
തിരുവന്തപുരം∙ 2023 റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എന്‍സിസി കേഡറ്റുകള്‍ക്കും (77 ആണ്‍കുട്ടികള്‍, 39 പെണ്‍കുട്ടികള്‍) കമാന്‍ഡര്‍ക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ സ്വീകരണം നല്കി. രാജ്യത്തെ 17 എന്‍സിസി ഡയറക്ടറേറ്റുകള്‍
തിരുവനന്തപുരം ∙ എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക്
ഹൈദരാബാദ് ∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വീണ്ടും പരസ്യമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിലും മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലും വെവ്വേറെ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വിട്ടുനിന്നു.
ന്യൂഡൽഹി ∙ പുതിയ ഇന്ത്യ, സ്ത്രീശക്തി എന്നിവയുടെ അടയാളങ്ങളുമായി രാജ്യം 74–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കർത്തവ്യപഥ് എന്നു പേരു മാറ്റിയ പഴയ രാജ്പഥിൽ നടന്ന ചടങ്ങുകളിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയായിരുന്നു മുഖ്യാതിഥി. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്.
കാസർകോട്∙ കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്സ്ബുക് പോസ്റ്റ് വിവാദത്തിൽ. ബി.ആർ.അംബേദ്ക്കർ, ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടതാണ് വിവാദമായത്. ഇന്നലെ രാവിലെയാണ് പോസ്റ്റ് പങ്കുവച്ചത്.
ന്യൂഡൽഹി ∙ ഏറെ പ്രത്യേകതകൾ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കാണ് ഇത്തവണ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പരേഡ് കടന്നു പോകുന്ന പ്രധാനപാതയുടെ പേരു മാറ്റം മുതൽ തുടങ്ങുന്നു ഈ പ്രത്യേകതകൾ. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്.
ന്യൂഡൽഹി∙ അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം. പെൺകരുത്തും താളവും ചന്തവും മുൻപിൽ വച്ച് റിപ്പബ്ലിക് ദിന പരേഡിൽ ഹൃദയം കീഴടക്കി കേരളത്തിന്റെ ടാബ്ലോ കർത്തവ്യപഥിൽ. സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ
ന്യൂഡൽഹി∙ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഈജിപ്ത് സൈനിക സംഘവും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികർ അടങ്ങുന്ന സംഘമാണ് പരേഡ്
ഹൈദരാബാദ്∙ ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്. അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി ∙ രാജ്യത്തിന്റെ സൈനിക കരുത്തും സംസ്കാരിക ചരിത്രവും വിളംബരം ചെയ്ത വർണാഭമായ ചടങ്ങുകളോടെ രാജ്യം 74–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി.
തിരുവനന്തപുരം ∙ രജത ജൂബിലി വർഷത്തിൽ വനിതാ കൂട്ടായ്മയായ കുടുംബശ്രീ ഇന്നു റെക്കോർഡിലേക്ക് ‘ചുവടു’ വയ്ക്കും. രാജ്യത്തു തന്നെ ആദ്യമായി 46 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകൾ പങ്കെടുക്കുന്ന ‘ചുവട് 2023’ മഹാസംഗമം സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറും.
ന്യൂഡൽഹി ∙ അർധസൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ, കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി എന്നിവരടക്കം 29 പേർക്ക് പ്രസിഡന്റിന്റെ പരമവിശിഷ്ട സേവാ മെഡൽ.
ന്യൂഡൽഹി ∙ സമാജ്വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്, ഒആർഎസ് ലായനി കണ്ടുപിടിച്ച ബംഗാൾ സ്വദേശി ഡോ. ദിലീപ് മഹലനാബിസ്, വാസ്തുശിൽപി ബാലകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ദോഷി ചൊവ്വാഴ്ചയാണ് അന്തരിച്ചത്.