ചെങ്കോട്ടയില്‍ വാള്‍ കറക്കി പ്രതിഷേധക്കാരെ ഉത്തേജിപ്പിച്ച മനീന്ദര്‍ അറസ്റ്റില്‍-വിഡിയോ
Mail This Article
ന്യൂഡല്‍ഹി∙ കര്‍ഷക പ്രതിഷേധത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ വാള്‍ കറക്കിയ മനീന്ദര്‍ സിങ് അറസ്റ്റില്‍. 4.3 അടി നീളമുള്ള രണ്ട് വാളുകള്‍ മനീന്ദര്‍ ഇരുകൈകളിലും പിടിച്ചു കറക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ വീട്ടില്‍നിന്ന് വാളുകള്‍ കണ്ടെടുത്തു. വീടിനു സമീപത്ത് ഇയാള്‍ വാള്‍ പ്രയോഗത്തിനു പരിശീലനം നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കലാപകാരികളെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയാണ് മനീന്ദര്‍ വാള്‍ കറക്കിയതെന്നു ഡല്‍ഹി പൊലീസ് പറഞ്ഞു. എസി കാര്‍ മെക്കാനിക്കായ മനീന്ദറിനെ ചൊവ്വാഴ്ച വൈകിട്ട് പിതംപുരയിലെ ബസ് സ്‌റ്റോപ്പില്‍നിന്നാണ് പിടികൂടിയത്.
കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സിംഘു അതിര്‍ത്തിയില്‍ സ്ഥിരമായി എത്തിയിരുന്നുവെന്ന് മനീന്ദര്‍ സമ്മതിച്ചു. നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവേശം കൊണ്ടാണ് പ്രതിഷേധത്തിനൊപ്പം ചേര്‍ന്നതെന്നും ഇയാള്‍ പറഞ്ഞു. മനീന്ദറിന്റെ മൊബൈലില്‍നിന്നു വാള്‍ കറക്കുന്ന ദൃശ്യങ്ങളും വീണ്ടെടുത്തു. സിംഘുവില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഫോണില്‍ ഉണ്ടായിരുന്നു.
English Summary: R-Day violence: Man seen swinging swords at Red Fort arrested