ADVERTISEMENT

അത്‌ലറ്റിക് ഫൂട്ട്‌വെയർ പദവിയിൽ നിന്നും ഫാഷൻ ആക്സസറികളുടെ പട്ടികയിൽ ഇടം നേടിയവയാണ് സ്നീക്കറുകൾ. സ്റ്റൈൽ സ്റ്റേറ്റ്മെന്റ് എന്ന നിലയിൽ സ്നീക്കറുകൾ ഉപയോഗിക്കുന്നവർ ഏറെയുണ്ട്. കാലത്തിനൊത്ത മാറ്റങ്ങളും ട്രെൻഡുകളും ഇവയിലും പ്രകടമാണ്. മെറ്റീരിയലുകളിലും നിറങ്ങളിലും ഡിസൈനിങ്ങിലും പുതിയ പരീക്ഷണങ്ങളുമായി 2025ൽ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് സ്നീക്കറുകൾ. അവയിൽ പ്രധാനപ്പെട്ട 10 സ്റ്റൈലുകൾ നോക്കാം.

slim-soles
Image Credit: Pixel

സ്ലിം സോൾസ്

മിനിമൽ ശൈലി ഫാഷൻ ട്രെൻഡായി മാറിയതിന്റെ ചുവടുപിടിച്ച് കനംകുറഞ്ഞ സോളുകളുമായി നിർമിക്കപ്പെട്ട സ്നീക്കറുകൾ 2025ലും ആരാധകരെ നേടും. ഭാരക്കുറവും സൗകര്യവും ഒരേപോലെ പ്രദാനം ചെയ്യുന്ന ഈ സ്നീക്കറുകൾ ലളിതമായ രീതിയിൽ സ്റ്റൈലിഷ് ലുക്ക് നൽകാൻ പര്യാപ്തമാണ്. സെമി-ഫോർമൽ ലുക്കിൽ തിളങ്ങാൻ ട്രൗസറുകൾക്കും ക്രോപ്ഡ് ജീൻസുകൾക്കുമൊപ്പം ഇവ ധരിക്കാം. റീസൈക്കിൾ ചെയ്ത റബ്ബർ, വീഗൻ ലെതർ എന്നിവ ഉപയോഗിച്ച് നിർമിക്കപ്പെടുന്നതിനാൽ സുസ്ഥിരതയും റപ്പു നൽകുന്നു. പേസ്റ്റൽ നിറങ്ങളിലോ ന്യൂട്രൽ ടോണുകളിലോ ആവും ഇവ കൂടുതലായി കാണാൻ സാധിക്കുക.

leopad-print
Image Credit: Pixel

ലെപ്പേർഡ് പ്രിന്റ്

ആനിമൽ പ്രിന്റുള്ള ചെരിപ്പുകൾ ഫാഷൻ ലോകത്ത് എപ്പോഴും സജീവമാണ്. 2025ൽ ലെപ്പേർഡ് പ്രിന്റുള്ള സ്നീക്കറുകൾക്ക് പ്രാധാന്യമേറും. സോൾ, ലെയ്സ്, അല്ലെങ്കിൽ കവറിങ് എന്നീ ഭാഗങ്ങളിൽ മാത്രമായി പ്രിന്റുകൾ നൽകി മിതമായ രീതിയിൽ, എന്നാൽ സ്റ്റൈലിഷ് ലുക്ക് നൽകുന്ന സ്നീക്കറുകളാവും കൂടുതലായി കാണാനാവുക.

gum-soles
Image Credit: Pixel

ഗം സോളുകൾ

ആധുനിക സ്നീക്കർ ഡിസൈനുകൾക്ക് റെട്രോ വൈബ് നൽകുന്നവയാണ് സ്വാഭാവിക റബർ ഉപയോഗിച്ച് നിർമിക്കുന്ന, കാരമൽ ബ്രൗൺ നിറമുള്ള ഗം സോളുകൾ. പാദരക്ഷകൾ ദീർഘകാലം ഈട് നിൽക്കാനും വഴക്കത്തോടെ ഉപയോഗിക്കാനും ഇവ സഹായിക്കും. ഹൈ ടോപ്പുകൾക്കും ലോ ടോപ്പുകൾക്കു മൊപ്പം ഒരേപോലെ ഇവ ഉപയോഗിക്കാം.

red-sneaker
Image Credit: Pixel

ചുവപ്പ് സ്നീക്കറുകൾ

പേസ്റ്റൽ നിറങ്ങൾക്ക് ആരാധകർ ഏറെയാണെങ്കിലും സ്നീക്കറുകളുടെ കാര്യത്തിൽ അൽപം എനർജെറ്റിക്കായ നിറങ്ങൾ തിരഞ്ഞെടുക്കുന്നവരുണ്ട്. അത്തരക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ് ചുവന്ന സ്നീക്കറുകൾ. ഒരേ നിറത്തിന്റെ വിവിധ ഷെയ്ഡുകൾ മാത്രം ഉൾപ്പെടുന്ന മോണോക്രോം ഔട്ട്ഫിറ്റുകൾക്കൊപ്പം കോൺട്രാസ്റ്റിങ്ങായ രീതിയിൽ ചുവന്ന സ്നീക്കറുകൾ 2025ൽ ട്രെൻഡിങ്ങാവും എന്നാണ് പ്രതീക്ഷ. പൂർണമായും ചുവന്ന നിറത്തിലുള്ളതും ചുവപ്പ്–കറുപ്പ്, ചുവപ്പ്-വെളുപ്പ് കോമ്പിനേഷനിൽ ഉള്ളവയും വിപണിയിൽ നിറഞ്ഞു നിൽക്കും.

cushy-runners
Image Credit: Pixel

കുഷി റണ്ണറുകൾ

സൗകര്യവും ഫാഷനും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുയോജ്യമായ വിധത്തിൽ മൃദുലമായ മിഡ് സോളുകളുമായി തയാറാക്കപ്പെടുന്നവയാണ് കുഷി റണ്ണറുകൾ. ദീർഘനേരമുള്ള ഉപയോഗത്തിൽ കാലുകൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാൻ ഇവ സഹായിക്കുന്നു. ചാരനിറം, ഇളം തവിട്ടു നിറം എന്നിവയിൽ പുറത്തിറങ്ങുന്ന കുഷി റണ്ണറുകളും 2025ൽ ധാരാളമായി വിപണിയിൽ എത്തും.

canvas-shoes
Image Credit: Pixel

കാൻവാസ് സ്നീക്കറുകൾ

കാൻവാസ് സ്നീക്കറുകൾക്ക് എല്ലാകാലത്തും ആവശ്യക്കാർ ഏറെയാണ്. 2025 ൽ ഇവ അല്‍പം കൂടി സ്റ്റൈലിഷായ രീതിയിൽ കാണാനാകും. എംബ്രോയിഡറി ചെയ്തതും ഗ്രാഫിക് പ്രിന്റുകൾ ഉള്ളതുമായ കാൻവാസ് സ്നീക്കറുകൾക്ക് പുറമേ ഓർഗാനിക് കോട്ടൻ പോലെയുള്ള പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളിൽ നിർമിക്കപ്പെടുന്ന കാൻവാസ് സ്നീക്കറുകൾക്കാവും ഏറെ ഡിമാൻഡ്.

nutral
Image Credit: Pixel

ന്യൂട്രൽ സ്നീക്കറുകൾ

നിലവിലുള്ളതു പോലെ തന്നെ വെളുപ്പ്, ബീജ് നിറങ്ങളിലുള്ള സ്നീക്കറുകൾ 2025ലും ട്രെൻഡിങ് ലിസ്റ്റിൽ ഉണ്ടാവും. ലളിതമായ രീതിയിൽ സ്റ്റൈലിഷ് ലുക്ക് നൽകുന്ന ഇവ ഏതുതരം വസ്ത്രത്തിനൊപ്പവും ചേർന്നുപോകും എന്നതാണ് പ്രത്യേകത.

slip-on
Image Credit: Pixel

സ്ലിപ് ഓൺ സ്നീക്കറുകൾ

സാധാരണയിൽ നിന്നും വ്യത്യസ്തമായി ലെയ്സുകൾ ഇല്ലാത്ത സ്നീക്കറുകൾക്ക് 2025ൽ ആരാധകരേറും എന്നാണ് പ്രതീക്ഷ. ഒറ്റനിറത്തിലുള്ളവയും വ്യത്യസ്ത നിറങ്ങളിലുള്ള പാറ്റേണുകൾ ഉൾപ്പെടുത്തിയതുമായ സ്ലിപ് ഓൺ സ്നീക്കറുകൾ വിപണിയിലെത്തും. കാഷ്വൽ ലുക്കിനും സ്മാർട്ട് കാഷ്വൽ ലുക്കിനും ഒരുപോലെ അനുയോജ്യമാകുന്നതുകൊണ്ട് തന്നെ ഇവ കൂടുതൽ സ്വീകാര്യതയും നേടും.

leather-JPG
Image Credit: Pixel

ലെതർ സ്നീക്കറുകൾ

കാഴ്ചയിലെ ഭംഗിക്കൊപ്പം ദീർഘകാലം ഈടുനിൽക്കും എന്നതാണ് ലെതർ സ്നീക്കറുകളുടെ പ്രത്യേകത. ഫിനിഷിങ്ങിന്റെ കാര്യമെടുത്താൽ പോളിഷ് ചെയ്തവയ്ക്കും അല്ലാത്തവയ്ക്കും ഒരേപോലെ ആവശ്യക്കാരുണ്ട്. ക്ലാസിക് ലുക്കിനായി ജീൻസിനൊപ്പം വെളുത്ത നിറത്തിലുള്ള ലെതർ സ്നീക്കറുകളും ഹൈ ടോപ്പുകൾക്കൊപ്പം കറുപ്പ് ലെതർ സ്നീക്കറുകളും തിരഞ്ഞെടുക്കാം.

cow-print
Image Credit: Pixel

കൗ പ്രിന്റ് സ്നീക്കറുകൾ

മൃഗങ്ങളുടെ നിറങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഫാഷനിൽ കൗ പ്രിന്റിന് വരുംവർഷത്തിൽ പ്രാധാന്യമേറും. സ്റ്റൈലിഷ് ലുക്കിനൊപ്പം അൽപം കൗതുകം കൂടി കലർത്താൻ കൗ പ്രിന്റോടുകൂടിയ സ്നീക്കറുകൾ സഹായിക്കും. കൂടുതലായും വെളുപ്പ് -കറുപ്പ് പാറ്റേണിൽ തന്നെയാവും ഇവ പുറത്തിറങ്ങുക.

English Summary:

Top 10 Sneaker Trends to Watch Out For in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com