മോദി എന്ന റൂംമേറ്റ്
![Narendra-Modi-and-Arun-Jaitley-5 Narendra-Modi-and-Arun-Jaitley-5](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/8/24/Narendra-Modi-and-Arun-Jaitley-5.jpg?w=1120&h=583)
Mail This Article
മോദിയും ജയ്റ്റ്ലിയും തമ്മിലുള്ള അടുപ്പം 1990ൽ ആരംഭിച്ചതാണ്. മോദി 2001ൽ ബിജെപി ജനറൽ സെക്രട്ടറി ആയപ്പോൾ താമസിച്ചത് അന്നു മന്ത്രിയായിരുന്ന ജയ്റ്റ്ലിക്കൊപ്പമാണ്. ഗുജറാത്തിൽ ഭുജിലെ ഭൂകമ്പത്തിനു ശേഷം രക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി കേശുഭായി പട്ടേൽ നിശിതമായ വിമർശനം നേരിടുന്ന സമയം. അന്ന് പട്ടേലിനെ മാറ്റി നരേന്ദ്രമോദിയെ മുഖ്യമന്ത്രിയാക്കുന്നതിന് അരങ്ങൊരുക്കിയവരിൽ ജയ്റ്റ്‌ലിയും ഉണ്ടായിരുന്നു.
2002–ൽ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദി പ്രതിസന്ധിയിലായപ്പോൾ ജയ്റ്റ്ലിയാണ് കേസിന്റെ ചുമതല വഹിച്ചത്. സൊഹ്റാബുദ്ദീൻ, ഇഷ്റത് ജഹാൻ കേസുകളിൽ അമിത് ഷായ്ക്കു വേണ്ടി നിയമസഹായം നൽകിയതും ജയ്റ്റ്ലിയായിരുന്നു. പലപ്പോഴും ജയ്റ്റ്ലി തന്നെ കോടതികളിൽ ഹാജരായി.