ബോളിവുഡ് നടൻ സതീഷ് കൗശിക് അന്തരിച്ചു
![sathish സതീഷ് കൗശിക്](https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2023/3/10/sathish.jpg?w=1120&h=583)
Mail This Article
മുംബൈ ∙ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ഹോളി ആഘോഷത്തിനായി ഡൽഹിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയ അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. മുംബൈയിൽ സംസ്കാരം നടത്തി. ഭാര്യ: ശശി കൗശിക്. മകൾ: വൻഷിക.
ഹരിയാനയിലെ മഹേന്ദ്രഘഡ് സ്വദേശിയായ സതീഷ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനത്തിനു ശേഷമാണ് സിനിമയിൽ സജീവമായത്. അഭിനയത്തിനും സംവിധാനത്തിനും പുറമേ, നിർമാണം, രചന തുടങ്ങി വിവിധ മേഖലകളിൽ നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്നു.
ജാനേ ഭി ദോ യാരോ, മിസ്റ്റർ ഇന്ത്യ, ദീവാന മസ്താന, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൽമാൻ ഖാൻ നായകനായ തേരെ നാം, കരീന കപൂർ നായികയായ മുജെ കുച്ച് കഹ്ന ഹേ എന്നീ ചിത്രങ്ങളിൽ സംവിധായകനായും കഴിവ് തെളിയിച്ചു.
English Summary: bollywood Actor Satish Kaushik passed away