ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയക്കേസിലെ സിബിഐ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നു പറയാനാകില്ലെന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വ്യക്തമാക്കി. കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചില്ല; വിചാരണക്കോടതിയെ സമീപിക്കാനാണു നിർദേശം. 

മദ്യനയത്തിൽ അഴിമതി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനാൽ കേജ്‌രിവാളിനു ജയിൽമോചിതനാകാൻ കഴിഞ്ഞില്ല. ഹൈക്കോടതി വിധിക്കു പിന്നാലെ കേജ്‌രിവാൾ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി േനതാക്കൾ രംഗത്തെത്തി. 

English Summary:

High Court rejected Delhi Chief Minister Arvind Kejriwal's plea against CBI arrest in liquor case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com