ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസ് ഒഴിവാക്കണമെന്ന ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതി നോട്ടിസ് നൽകിയതു ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. 

കേസിലെ മറ്റൊരു പ്രതിയായ സഞ്ജയ് സിങ് എംപിയുടെ സമാന ആവശ്യം കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി തള്ളി. കേസിന്റെ വസ്തുതകളിലേക്കു കടക്കാതെയാണ് ഉത്തരവെന്നും കേസ് നിലനിൽക്കുമോ എന്നതടക്കം കാര്യങ്ങൾ വിചാരണക്കോടതി പരിശോധിക്കണമെന്നും ജ‍ഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 

English Summary:

Supreme court rejects Kejriwal's plea in PM Modi defamation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com