ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്‌രിവാളിന് എന്തു സംഭവിച്ചാലും ഉത്തരവാദിത്തം ബിജെപിക്കായിരിക്കുമെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഡൽഹി വികാസ്പുരിയിൽ പദയാത്രയ്ക്കിടെ കേജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ ഗൂഢാലോചനയിലേക്കാണു വിരൽ ചൂണ്ടുന്നത്’– സഞ്ജയ് സിങ് പറഞ്ഞു. 

  • Also Read

ആക്രമണത്തിനെതിരെ പരാതി നൽകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പൊലീസ് നിഷ്പക്ഷമായി പെരുമാറുമെന്നു കരുതുന്നില്ലെന്നായിരുന്നു മറുപടി. ബിജെപിയുടെ യുവജനവിഭാഗം പ്രവർത്തകരാണ് കേജ്‌രിവാളിനെ ആക്രമിച്ചത്. പൊലീസ് അക്രമം ത‌ടയാനോ സംഭവസ്ഥലത്തു നിന്ന് ഇവരെ പിടികൂടാനോ ശ്രമിച്ചില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. 

കേജ്‌രിവാളിനെ അക്രമിച്ചവർ യുവമോർച്ചയുടെ ഡൽഹി വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്. എന്നാൽ, എഎപി സർക്കാരിന്റെ ഭരണത്തിൽ നട്ടംതിരിയുന്ന പ്രദേശവാസികളാണു കേജ്‌രിവാളിനെ അക്രമിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. 

English Summary:

BJP conspiracy to eliminate Kejriwal by AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com