ആംആദ്മി സഖ്യം കോൺഗ്രസ് ആഗ്രഹിച്ചിരുന്നു: അജയ് മാക്കൻ
![ajay-maken അജയ് മാക്കൻ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/2/21/ajay-maken.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിലും ഡൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നുവെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. മദ്യനയക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കേജ്‌രിവാൾ പുറത്തു വന്നയുടൻ ഹരിയാനയിൽ 90 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹിയിലും മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേ അവർ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിനു ശേഷവും ഡൽഹിയിൽ എഎപിയുമായി സഖ്യം പാടില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. 2013–ൽ കേജ്‌രിവാൾ സർക്കാരിനു പിന്തുണ കൊടുത്തതും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചതും പാടില്ലായിരുന്നു. ആളുകൾ ബുദ്ധിമുട്ടുകയും ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തു – ഇതു വ്യക്തിപരമായ അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടി മാക്കൻ പറഞ്ഞു. കേജ്‌രിവാളിനെ രാജ്യവിരുദ്ധൻ എന്നു വിളിച്ച മുൻ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.