പാൽ വില തൽക്കാലം കൂട്ടേണ്ടെന്ന് മിൽമ

Mail This Article
തിരുവനന്തപുരം ∙ പാലിന്റെ വില തൽക്കാലം കൂട്ടേണ്ടെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. അടുത്ത കാലത്തു വില വർധിപ്പിച്ച സാഹചര്യത്തിൽ വീണ്ടും വർധന വേണ്ടെന്നു ധാരണയായി.
ഇതേസമയം, കനത്ത ചൂടു കൊണ്ടു കർഷകർക്കുണ്ടായ ഉൽപാദനക്കുറവും നഷ്ടവും നികത്താൻ ലീറ്ററിനു 3 രൂപ ഇൻസന്റീവ് നൽകണമെന്നു സർക്കാരിനോട് അഭ്യർഥിക്കും. വരുന്ന ആഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് മിൽമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
പാൽ വില 6 രൂപ വരെ വർധിപ്പിക്കണമെന്നു മേഖലാ യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. കാലിത്തീറ്റ വില വർധന, വേനൽക്കാലമായതിനാൽ ഉൽപാദനത്തിലുണ്ടായ കുറവ് എന്നിവ കണക്കിലെടുത്താണ് വർധന ശുപാർശ ചെയ്തത്. പാൽ ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിൽ നിന്ന് വരുംദിവസങ്ങളിൽ പാൽ ഇറക്കുമതി ചെയ്യും.
English summary: Milma milk price hike