ഇത്തവണ നൽകാം; ‘കർഷകശ്രീ കൈനീട്ടം’
Mail This Article
×
പാലക്കാട് ∙ കൃഷിയെ സ്നേഹിക്കുന്നവർക്കും കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും വായനശാലകൾക്കും വിദ്യാലയങ്ങൾക്കുമായി ‘കർഷകശ്രീ’ മാസിക സ്പോൺസർ ചെയ്യാൻ പദ്ധതി. ‘കർഷകർക്കൊരു വിഷുക്കൈനീട്ടം’ പദ്ധതിയിൽ വാർഷിക വരിസംഖ്യ 190 രൂപ. ഒരാൾക്ക് ഒന്നിലേറെ കോപ്പികൾ സ്പോൺസർ ചെയ്യാം. ഫോൺ: 9495080006.
പാലക്കാട് നല്ലേപ്പുള്ളി തനിമ ഫാമിൽ നടന്ന ചടങ്ങിൽ ആദ്യ വരിസംഖ്യ കർഷകശ്രീ പുരസ്കാര ജേതാവ് സി.ജെ.സ്കറിയാ പിള്ളയിൽ നിന്നു മലയാള മനോരമ പാലക്കാട് സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ ഏറ്റുവാങ്ങി. പാലക്കാട് ജില്ലയിലെ മറ്റു കർഷകശ്രീ ജേതാക്കളായ സ്വപ്ന ജയിംസ്, കെ.കൃഷ്ണനുണ്ണി, പി.ഭുവനേശ്വരി, തനിമ ഫാം ലൈഫ് ഉടമ റെയ്നോൾഡ് സ്കറിയ എന്നിവരും പദ്ധതിയിൽ പങ്കാളികളായി.
English Summary : Karshakasree magazine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.