ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പീരുമേട് ∙ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെ  തല കുടുങ്ങി യുവാവിനു ദാരുണാന്ത്യം. പട്ടുമല എസ്റ്റേറ്റിലെ നീലമുത്തുവിന്റെ മകൻ രാജേഷാണു (37) മരിച്ചത്. പട്ടുമലയിലെ തേയില ഫാക്ടറിയിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. 

കൃത്യമായ ഇടവേളകളിൽ ‍പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അടയുകയും ചെയ്യുന്ന രീതിയിലാണു സംവിധാനം. യന്ത്രത്തിന്റെ വാതിൽ തുറക്കുന്ന സമയത്താണു തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്. 

ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. തുടർന്നു തലയ്ക്കു പിന്നിൽ യന്ത്രഭാഗം ശക്തമായി ഇടിക്കുകയും ചെയ്തു. അടുത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ രാജേഷിനെ പുറത്തെടുത്തു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്‌. 

സംസ്കാരം ഇന്നു രാവിലെ 10നു പട്ടുമല പൊതുശ്മശാനത്തിൽ.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കലക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു. ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണു നടപടി.

English Summary:

Young man died in accident in tea factory

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com