ന്യൂഡൽഹി ∙ പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുംവരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്നയും സതീഷ് ചന്ദ്രശർമയുമടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ കൂട്ടിക്കൽ ജയചന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച കോടതി വിഷയം ഫെബ്രുവരി 28ലേക്കു വിഷയം മാറ്റി. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണു ജയചന്ദ്രനെതിരെ കേസെടുത്തത്. നടന്റെ മുൻകൂർ ജാമ്യഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിൽ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസും ഇറക്കിയിരുന്നു.
English Summary:
Koottickal Jayachandran's Arrest: Supreme Court stays the arrest of actor Koottickal Jayachandran in a POCSO case, pending a decision on his anticipatory bail plea. The court directed him to cooperate with the investigation while adjourning the case to February 28.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.