ADVERTISEMENT

ന്യൂഡൽഹി∙ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് നൽകിയ വാക്ക് പാലിച്ച് മകൾ. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് നൽകിയ വാക്ക് മകൾ ബാംസുരി പാലിച്ചുവെന്നു കാട്ടി സുഷമയുടെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് ട്വീറ്റ് ചെയ്തത്. ഹരീഷ് സാൽവെയെ സന്ദർശിച്ചാണ് ബാംസുരി ആ ഒരു രൂപ കൈമാറിയത്.

'നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു', ഓഗസ്റ്റ് ആറിനു മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സുഷമ സ്വരാജ് ഹരീഷ് സാൽവെയോട് ഫോണിൽ പറഞ്ഞു. കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാൽവെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്. തീർച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി എത്തിയിരിക്കുമെന്ന് സാൽവെ മറുപടിയും നൽകി. എന്നാൽ തൊട്ടുപിന്നാലെയാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജിന്റെ മരണം സംഭവിച്ചത്.

വളരെ വൈകാരികമായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോൾ സുഷമ സംസാരിച്ചതെന്നു അവരുടെ നിര്യാണത്തെ തുടർന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാൽവെ വ്യക്തമാക്കിയിരുന്നു. രാത്രി 9.30 ഓടെ ഹൃദയാഘാതം അനുഭവപ്പെട്ട സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10.50 ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

English Summary: Meeting Harish Salve, Sushma Swaraj's daughter fulfils her last promise

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com