മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജോളി പൊലീസ് കസ്റ്റഡിയിൽ
![mathew-machadi-jolly-joseph mathew-machadi-jolly-joseph](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/6/mathew-machadi-jolly-joseph.jpg?w=1120&h=583)
Mail This Article
കോഴിക്കോട്∙ കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ചയാണു ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
ജോളിയുടെ ഭർത്താവ് ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകൾ ഒന്നര വയസ്സുള്ള ആൽഫൈന്റെ കൊലപാതകത്തിൽ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു.
English Summary: Kerala's cyanide killer sent to 5-day police custody in Mathew Machadi murder