വർണം നിറഞ്ഞ് ചുമരുകൾ; മണക്കാല സ്കൂളിന് ‘പുനർജനി’യുമായി വിദ്യാർഥികൾ

Mail This Article
അടൂർ∙ പത്തനംതിട്ട മണക്കാല യുപി സ്കൂളിന്റെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം നവീകരിച്ചു നൽകി അടൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. പുനർജനി പദ്ധതിയുടെ ഭാഗമായി കോളജിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികളാണു നവീകരണം പൂർത്തിയാക്കിയത്. ഡിസംബർ 20 മുതൽ നടന്ന സഹവാസ ക്യാംപിലൂടെയായിരുന്നു സ്കൂളിന് പുതുമോടി ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി ക്ലാസ്മുറികളിൽ വർണചിത്രങ്ങൾ നിറച്ചു. സ്കൂളിലെ പൂന്തോട്ടം നവീകരിച്ച് ചുറ്റുവേലിയിട്ടു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. പദ്ധതി പൂർത്തിയാക്കി സ്കൂളിനു കൈമാറുന്ന ചടങ്ങ് ഡിസംബർ 26ന് ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അറിയിച്ചു.