സാമൂഹികപ്രവർത്തകൻ ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ചനിലയിൽ കണ്ടെത്തി
![Sheetal-Amte Sheetal-Amte](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/11/30/Sheetal-Amte.jpg?w=1120&h=583)
Mail This Article
മുംബൈ∙ സാമൂഹികപ്രവർത്തകൻ ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹികപ്രവർത്തക കൂടിയായ ഡോ.ശീതൾ ആംതെ കരജ്ഗിയെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടിൽ വിഷംകഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
![Baba-Amte--Sheetal-Amte Baba-Amte--Sheetal-Amte](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/11/30/Baba-Amte--Sheetal-Amte.jpg)
ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ.ശീതൾ. കുഷ്‌ഠരോഗികളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായ മഹാരോഗി സേവാ സമിതിയുടെ സിഇഒയായി പ്രവർത്തിക്കുകയായിരുന്നു ശീതൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശീതൾ അസ്വസ്ഥയായിരുന്നെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, ഒരാഴ്ച മുൻപ് ശീതൾ മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടു മണിക്കൂറിനുശേഷം പിൻവലിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Social activist Baba Amte’s granddaughter Dr Sheetal Amte-Karajgi found dead in Maharashtra’s Chandrapur