പാക്കിസ്ഥാന് 900ലേറെ രഹസ്യ രേഖകൾ കൈമാറി; രണ്ട് സൈനികർ അറസ്റ്റിൽ
Mail This Article
×
ചണ്ഡിഗഡ് ∙ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) രഹസ്യങ്ങൾ ചോർത്തി നൽകിയതിന് 2 സൈനികർ പഞ്ചാബ് പൊലീസിന്റെ പിടിയിൽ. ശിപായിമാരായ ഹർപ്രീത് സിങ് (23), ഗുർഭേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായതെന്നാണു റിപ്പോർട്ടുകൾ. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.
സേനയുടെ പ്രവർത്തനം, വിന്യാസം തുടങ്ങിയ രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവരിൽനിന്നു പിടിച്ചെടുത്തു. ഇത്തരം 900ൽ അധികം രേഖകൾ ഇവർ ഐഎസ്ഐയ്ക്കു കൈമാറിയെന്നു പഞ്ചാബ് ഡിജിപി ദിൻകർ ഗുപ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary: Two Army personnel arrested for spying, leaking information to Pakistan’s ISI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.