ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ആദിവാസികളുടെ  ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി തയാറാക്കിയെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. സ്വയം പര്യാപ്തതയിലേക്ക് ആദിവാസി സമൂഹത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ശിശുമരണങ്ങളുണ്ടായ അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്താനും വിവിധ വകുപ്പു മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. 

നവജാത ശിശുമരണങ്ങൾ നടന്ന അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ വേണമെന്നു  മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ അട്ടപ്പാടിയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിന് ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കണമെന്നും നിർദേശവും മുന്നോട്ടു വച്ചു. 4 ദിവസത്തിനിടെ 5 ശിശുമരണം നടന്ന സാഹചര്യത്തിലാണു മന്ത്രി സ്ഥലം സന്ദർശിച്ച ശേഷം സർ‌ക്കാർ ഇടപെടലിനായി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയത്.

English Summary: Kerala govt announces action plan for Adivasis development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com