ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി; 4 കുട്ടികളെയും കണ്ടെത്തിയത് 40 ദിവസങ്ങൾക്കുശേഷം
![Colombian Amazon rainforest Children Missing | Photo: Twitter, @petrogustavo കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് അറിയിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്ത ചിത്രം. (Photo: Twitter, @petrogustavo)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/6/10/colombian-amazon-rainforest-children-missing-1.jpg?w=1120&h=583)
Mail This Article
ബൊഗോട്ട (കൊളംബിയ) ∙ വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.
തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
English Summary: Colombian Children, Lost For 40 Days In Amazon Forest, Found Alive