ഫോൺ അടിമത്തം കാരണം ക്ലാസിൽ പോയില്ല; പതിനാലുകാരനെ അച്ഛൻ തലയ്ക്ക് അടിച്ചുകൊന്നു
Mail This Article
×
ബെംഗളൂരു∙ മൊബൈൽ അടിമത്തം കാരണം ക്ലാസിൽ പോകാത്തതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയൽക്കാരോട് പറഞ്ഞ് അച്ഛൻ രവികുമാർ തിടുക്കപ്പെട്ട് സംസ്കാരം നടത്താൻ ശ്രമിച്ചു.
എന്നാൽ അമ്മ ശശികല എതിർക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു.
പരീക്ഷകളിൽ തോൽക്കുന്നതും ക്ലാസിൽ പോകാത്തതും മൊബൈൽ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടർന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടർന്ന് തേജസ്സിന്റെ തല രവികുമാർ ചുമരിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.
English Summary:
A Bengaluru father tragically killed his son after a dispute over the boy's mobile phone addiction and refusal to attend classes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.