ADVERTISEMENT

മോസ്കോ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യ ആദ്യം’, ‘മേയ്ക്ക് ഇൻ ഇന്ത്യ’  നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പതിനഞ്ചാമത് വിടിബി റഷ്യ കോളിങ് നിക്ഷേപക വേദിയിലായിരുന്നു പുട്ടിന്റെ പ്രശംസ. വളർച്ചയ്ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഉൽപാദനം വർധിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മേയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സുസ്ഥിര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.  ഇന്ത്യയിൽ നിർമാണ പ്ലാന്റുകൾ ആരംഭിക്കാൻ റഷ്യ തയാറാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയെ ഒന്നാമത് ഇന്ത്യയിൽ നിക്ഷേപിക്കുന്നതു ലാഭകരമാണെന്നു വിശ്വസിക്കുന്നു. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് അടുത്തിടെ രാജ്യത്ത് 20 ശതകോടി‌ ഡോളർ നിക്ഷേപിച്ചതായും പുട്ടിൻ‌ പറഞ്ഞു.

ഉപഭോക്തൃ സാമഗ്രികൾ, ഐടി, ഹൈടെക്, കൃഷി തുടങ്ങിയ മേഖലകളിലെ പ്രാദേശിക റഷ്യൻ ഉൽപാദകരുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു പുട്ടിന്റെ പ്രസംഗം. വിപണിയിൽ നിന്നു പുറത്തുപോയ പാശ്ചാത്യ ബ്രാൻഡുകൾക്കു പകരമായി പുതിയ റഷ്യൻ ബ്രാൻഡുകൾ ഉയർന്നുവന്നതും പുട്ടിൻ പ്രസംഗത്തിൽ പറഞ്ഞു.

English Summary:

Vladimir Putin Lauds Modi's Policy, Calls Investment in India 'Profitable' : Make in India and the 'India First' policy were praised by Russian President Vladimir Putin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com