ADVERTISEMENT

ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത പടർത്തുന്ന ഗുരുതര ആരോപണമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്‌രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി പരാതി നൽകിയതിനെ തുടർന്നാണു കമ്മിഷന്റെ നടപടി.

‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കാർക്കു കുടിവെള്ളം ലഭിക്കുന്നത്. ഹരിയാന സർക്കാർ വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിലേക്ക് അയയ്ക്കുകയാണ്. ഡൽഹി ജലവകുപ്പിലെ എൻജിനീയർമാരുടെ ജാഗ്രത കൊണ്ടാണ് ഇതുകണ്ടെത്തി ജലവിതരണം നിർത്തിയത്’’– എന്നായിരുന്നു കേജ്‍‌രിവാളിന്റെ പ്രസ്താവന.

English Summary:

Delhi Elections 2025: 'Give Proof On Yamuna Poisoning By 8 pm Wednesday': Poll Panel To AAP Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com