ഫോണിൽ അശ്ലീല വിഡിയോ, മാസങ്ങളായി പീഡനം; വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

Mail This Article
×
കോഴിക്കോട് ∙ സ്കൂൾ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മാവൂർ ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) അറസ്റ്റിൽ. 2025 ജനുവരി മുതൽ മാർച്ച് വരെ പല ദിവസങ്ങളിലായി പ്രതി വിദ്യാർഥിയെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. മുണ്ടിക്കൽ താഴത്തെ ജോലിസ്ഥലത്ത് നിന്നാണ് മാവൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Child Sexual Abuse Case: Kozhikode Man Arrested for Sexually Assaulting School Student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.