യെമനിലെ ഹൂതി മേഖലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടം. (Photo: AFP)
Mail This Article
×
ADVERTISEMENT
ദുബായ് ∙ യെമന്റെ തലസ്ഥാനമായ സനായ്ക്കു സമീപം ഹൂതി മേഖലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. മാർച്ച് 15 മുതൽ യുഎസ് നടത്തിവരുന്ന ആക്രമണത്തിൽ ഏറ്റവും രൂക്ഷമായതായിരുന്നു ഇന്നലെ പുലർച്ചെ നടന്നത്. സനായിലെ വീടുകൾ തകർന്നതിന്റെ ഏതാനും ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടു.
ഹജ്ജയിൽ ഒരു പിക്കപ്പ് ട്രക്കിനു നേരെയുണ്ടായ ആക്രമണത്തിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഒരു കുട്ടിക്കു പരുക്കേറ്റു. യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം യെമനിലാരംഭിച്ച പുതിയ ആക്രമണപരമ്പരയിൽ ഇതുവരെ 61 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.
English Summary:
Yemen attack: Three people were killed and twelve injured in a recent US airstrike near Sana'a, Yemen. This intense attack, targeting a Houthi area, is part of the ongoing conflict and adds to the already high casualty count.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.